LatestMalappuram

വയോധികയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

“Manju”

മലപ്പുറം: വീട്ടിൽ ഒറ്റക്ക് താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയ അയൽവാസി യുവാവ് അറസ്റ്റിൽ. കുറ്റിപ്പുറം നടുവട്ടം കൈതൃക്കോവിൽ ലക്ഷ്മി പടി – വെള്ളാറമ്പ് റോഡിൽ തിരുവാക്കളത്തിൽ കുഞ്ഞിപാത്തുമ്മ (62 )യെ കൊലപ്പെടുത്തിയ സംഭവത്തിൽ നടുവട്ടം വെള്ളറമ്പ് അബ്ദുൾ റസാഖിന്റെ മകൻ മുഹമ്മദ് ഷാഫി (33) ആണ് അറസ്റ്റിലായത്.

വൃദ്ധയെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവാവ് മൊഴി നല്കി. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കുഞ്ഞിപാത്തുമ്മയെ വീട്ടിലെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടത്. തലയ്ക്ക് ആഴത്തിലുള്ള മുറിവേറ്റിരുന്നു. വളാഞ്ചേരി എസ് എച്ച്‌ ഒ പി എം ഷമീറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Related Articles

Back to top button