India

സ്വാതന്ത്ര്യദിനത്തിൽ ആറു ഭൂഖണ്ഡങ്ങളിൽ ഇന്ത്യൻ പതാക ഉയരും

“Manju”

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ആറ് ഭൂഖണ്ഡങ്ങളിലും മൂന്ന് സമുദ്രങ്ങളിലും ഓഗസ്റ്റ് 15-ന് ത്രിവർണ്ണ പതാക ഉയർത്തും. ഇന്ത്യൻ നാവികസേനയുടെ ഏഴ് കപ്പലുകളിൽ. വിദേശ തുറമുഖങ്ങളിൽ സന്ദർശനവും നടത്തും. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് സന്ദർശനമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഐഎൻഎസ് ചെന്നൈയും ഐഎൻഎസ് ബെത്വയും ഒമാനിലെ മസ്‌ക്കറ്റിൽ സന്ദർശനം നടത്തും. ഐഎൻഎസ് സർയു സിംഗപൂരിലും ഐഎൻഎസ് ത്രികാന്ത് കെനിയയും സന്ദർശിക്കും. ഓസ്‌ട്രേലിയ സന്ദർശിക്കുന്നത് നാവിക സേനയുടെ ഐഎൻഎസ് സുമേധയാകും. വടക്കൻ അമേരിക്കയിൽ ഐഎൻഎസ് സത്പുരയും ദക്ഷിണ അമേരിക്കയിലെ റിയോ ഡി ജനീറോല യിൽ ഐഎൻഎസ് തർകാശും യൂറോപ്പിൽ ഐഎൻഎസ് തരംഗദിണിയുമാകും സന്ദർശിക്കുക. ഇന്ത്യൻ പ്രവാസികളുടെയും വിശിഷ്ട വ്യക്തിത്വങ്ങളുടെയും സാന്നിധ്യത്തിലാകും കപ്പലുകളിൽ ത്രിവർണ പതാക ഉയർത്തുക. സ്വാതന്ത്ര്യദിനത്തിൽ ഓരോ തുറമുഖങ്ങളിലും ഇന്ത്യൻ മിഷനുകൾ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു.

എംബസികളിലെ പതാക ഉയർത്തൽ ചടങ്ങുകളിൽ നാവികസേനാ സംഘം പങ്കെടുക്കും. പൊതുസ്ഥലങ്ങളിലും ഓഡിറ്റോറിയങ്ങളിലും ബാൻഡ് പ്രകടനവും ആസൂത്രണം ചെയ്തിട്ടുണ്ട്. സന്ദർശകർക്കായി കപ്പൽ തുറന്നു കൊടുക്കുമെന്നും സേന വ്യക്തമാക്കി. സ്‌കൂൾ കുട്ടികളുടെയും ഇന്ത്യൻ പ്രവാസികൾക്കുമാകും സന്ദർശനാനുമതി. ഇന്ത്യൻ എംബസികൾ സംഘടിപ്പിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികളും അന്നേ ദിവസം സംഘടിപ്പിക്കും.

ലണ്ടനിൽ ഐഎൻഎസ് തരംഗണിയുടെ ജീവനക്കാർ ലോക മഹായുദ്ധങ്ങളിൽ ജീവൻ ത്യജിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കും. സിംഗപ്പൂരിലെ ക്രാഞ്ചി യുദ്ധ സ്മാരകത്തിലും ഇന്ത്യൻ നാഷണൽ ആർമി മാർക്കറിലും നാവികസേനാ പ്രതിനിധികൾ ആചാരപരമായ പുഷ്പചക്രം അർപ്പിക്കും. മൊംബാസയിൽ ഒന്നാം ലോകമഹായുദ്ധത്തിന്റെ കിഴക്കൻ ആഫ്രിക്കൻ കാമ്പെയ്നിൽ സേവനമനുഷ്ഠിക്കുമ്പോൾ ഇന്ത്യൻ സൈനികർ പോരാടുകയും ജീവൻ ബലിയർപ്പിക്കുകയും ചെയ്ത ടൈറ്റ ടവേറ്റ മേഖലയിലെ യുദ്ധഭൂമിയിൽ സ്മാരകസ്തംഭത്തിന്റെ ഉദ്ഘാടനവും നടത്തും.

ആസാദി കാ അമൃത് മഹോത്സവിന് കീഴിൽ രാജ്യത്തിനകത്തും പുറത്തും കഴിഞ്ഞ വർഷം നാവികസേനയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നിരുന്നു. 2021-22 വർഷത്തിൽ സ്മാരക കപ്പൽ സന്ദർശനം, സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷവുമായി ബന്ധപ്പെട്ട് രാഷ്‌ട്രപതിയുടെ ഫ്‌ലീറ്റ് അവലോകനം, ‘ലോകയാൻ 2022 ‘എന്ന സെയിൽ ഷിപ്പ് പര്യവേഷണം, മുംബൈയിൽ സ്മാരക ദേശീയ പതാക പ്രദർശനം തുടങ്ങിയവ നാവിക സേന സംഘടിപ്പിച്ചിരുന്നു.

 

 

Related Articles

Back to top button