KeralaLatestThiruvananthapuram

ഘടനാപരമായ പരിഷ്കാരങ്ങൾക്കാണ്‌ സർക്കാരിന്റെ പ്രധാന മുൻ‌ഗണന: ധനമന്ത്രി

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ഘടനാപരമായ പരിഷ്കാരങ്ങൾക്ക്‌ സർക്കാർ നൽകുന്ന പ്രധാന മുൻ‌ഗണനയാണ്‌ കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രഖ്യാപിച്ച നടപടികളിലും നയങ്ങളിലും പ്രതിഫലിക്കുന്നതെന്ന്‌‌ ഇന്ത്യൻ വ്യവസായ മേഖലയിലെ പ്രമുഖരെ അഭിസംബോധന ചെയ്യവേ കേന്ദ്ര ധനകാര്യമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഊന്നിപ്പറഞ്ഞു.

മാന്ദ്യം മറികടക്കൽ പ്രക്രിയ സുഗമമാക്കുന്നതിന്, ജനങ്ങളുടെ സഞ്ചാരത്തിനും ചരക്കു–-സേവനങ്ങളുടെയും അന്തർസംസ്ഥാന നീക്കത്തിനും യാതൊരു നിയന്ത്രണവും ഏർപ്പെടുത്തരുതെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

ടൂറിസം, ഹോട്ടലുകൾ, ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ് & കൺസ്ട്രക്ഷൻ, വ്യോമയാനം തുടങ്ങി നിരവധി മേഖലകളെ മഹാമാരി ബാധിച്ചു. ഹോട്ടലുകൾ, സൽക്കാര(ബാൻക്വറ്റ്‌) അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള പ്രവർത്തനമാനദണ്ഡങ്ങൾ പരിശോധിക്കുമെന്നും പറഞ്ഞു.

പ്രാദേശിക ഉൽ‌പാദനത്തിൽ പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ഇൻസെന്റീവ്സ് (പി‌എൽ‌ഐ) പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും 6 സംസ്ഥാനങ്ങളിൽ സുപ്രധാനമായ മരുന്ന്‌, എപിഐ ഉൽ‌പാദനം ത്വരിതപ്പെടുത്താൻ സഹായിച്ചതായും ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു.

സർക്കാർ ഏജൻസികളുടെ കാലതാമസം മൂലം വ്യവസായമേഖലയ്ക്ക് പണം ലഭിക്കുന്നത് വൈകുന്ന പ്രശ്‌നത്തില്‍ അവ വേഗത്തിലാക്കാൻ ധനമന്ത്രാലയം ഇടക്കിടെ അവലോകനം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു

Related Articles

Back to top button