IndiaLatest

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നിറങ്ങളില്‍ ചാലിച്ച അഭിനന്ദനം

“Manju”

ഏഷ്യാകപ്പിലെ സൂപ്പര്‍ പോരാട്ടത്തിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നിറങ്ങളില്‍ ചാലിച്ച അഭിനന്ദനവുമായി പ്രശസ്ത സാൻഡ് ആര്‍ട്ടിസ്റ്റ് സുദര്‍ശൻ പട്‌നായിക്. മഴ പോലും രക്ഷിക്കാത്ത പാകിസ്താനെ നിലം പരിശാക്കി ഇന്ത്യ രണ്ടാം വിജയം സ്വന്തമാക്കിയത് ഇന്നലെയാണ്. ഇതിന്റെ ആഹ്ലാദ പ്രകടനങ്ങള്‍ രാജ്യത്ത് അലയടിക്കുമ്പോള്‍ കടല്‍ തീരത്തെ മണല്‍ത്തരികളില്‍ വര്‍ണശബളമായ ക്രിക്കറ്റ് ബാറ്റും ഒരു പടുകൂറ്റൻ ബോളും കാണാം. മണല്‍ തിട്ടയില്‍ കണ്‍ഗ്രാജുലേഷൻ ഭാരത്എന്ന് നിറങ്ങളില്‍ ആലേഖനം ചെയ്തിരിക്കുന്ന ബാറ്റാണ് സുദര്‍ശൻ പട്‌നായിക് ക്രിക്കറ്റ് ടീമിനും ഓരോ ഭാരതീയനും സമ്മാനിക്കുന്നത്.

മഴ മാറിയ ശേഷം കളി ആരംഭിച്ചപ്പോള്‍ ആദ്യ ഇന്നിംഗ്‌സില്‍ പേരു കേട്ട പാക് പേസ് നിരയെ അടിച്ചു തര്‍ത്താണ് ഇന്ത്യൻ ബാറ്റ്‌സ്മാൻന്മാര്‍ കൂറ്റൻ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ആദ്യ ഓവറില്‍ തന്നെ പാകിസ്താന്റെ വിക്കറ്റ് പോയതോടെ കാലിടറിയ ടീം ഇന്ത്യയുടെ 357 എന്ന സ്‌കോറിനു മുന്നില്‍ മൂക്കു കുത്തി വീഴുകയായിരുന്നു. രോഹിത്ശര്‍മ്മയുടെ നേതൃത്വത്തില്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്‌ച്ച വെച്ചപ്പോള്‍ 5 വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് പാക് നിരയെ ഛിന്നഭിന്നമാക്കിയത്. ഹാര്‍ദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഷര്‍ദൂല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

Related Articles

Back to top button