IndiaLatest

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി

“Manju”

ഡല്‍ഹി: മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി തന്നെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പണി നടക്കുന്ന സ്ഥലം സന്ദര്‍ശിച്ചു. പാര്‍ട്ടി നേതാക്കന്മാരുമായി ഇന്നലെ നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് രാത്രിയോടെ പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ പണി നടക്കുന്ന സ്ഥലം മോദി സന്ദര്‍ശിച്ചത്. 65 മണിക്കൂറോളം നീണ്ടു നിന്ന അമേരിക്കന്‍ പര്യടനത്തിനിടെ 24ഓളം കൂടിക്കാഴ്ചകളിലാണ് മോദി പങ്ക് എടുത്തത്. വിമാനത്തില്‍ വച്ച്‌ നടത്തിയ കൂടിക്കാഴ്ചകളും ഉള്‍പ്പെടെയാണിത്.

രാവിലെ കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ് എന്നിവരുമായും ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നഡ്ഡയുമായി മോദി കൂടിക്കാഴ്ച നടത്തി. ശേഷം രാത്രി 8.45 ഓടെയാണ് മോദി പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ പണി നടക്കുന്ന സ്ഥലത്തെത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയത്. ഇത് ആദ്യമായാണ് മോദി പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് സ്ഥലം നേരിട്ട് സന്ദര്‍ശിക്കുന്നത്. വെള്ള കുര്‍ത്തയും ഹെല്‍മറ്റും അണിഞ്ഞ് നിര്‍‌മാണസ്ഥലത്ത് എത്തിയ മോദി പാര്‍ലമെന്റ് മന്ദിരത്തിന്റെ പ്ലാനും ലേ ഔട്ടും വിശദമായി പരിശോധിച്ചശേഷം എന്‍ജിനീയര്‍മാര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

Related Articles

Back to top button