ഓടുന്ന ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ പിടിവിട്ട് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്കു വീണയാളെ രക്ഷപ്പെടുത്തി ആര്‍പിഎഫ് ഉദ്യോഗസ്ഥന്. ബിഹാറിലെ പുര്‍നിയ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ റെയില്‍വേ മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവച്ചു. ആര്‍പിഎഫ് ഉദ്യോഗസ്ഥന് സഞ്ജീവ് കുമാര്‍ സിങ് ആണ് രക്ഷകനായത്.
ട്രെയിന്‍ സ്റ്റേഷന് വിടുമ്പോള്‍ ഒരാള്‍ പെട്ടെന്ന് അതില്‍ ഓടി കയറുന്നതും പിടിവിട്ട് വീഴുന്നതും വീഡിയോയിലുണ്ട്. അല്പ ദൂരം ഇയാള്‍ ട്രെയിനിനൊപ്പം മുന്നോട്ട് നീങ്ങിയെങ്കിലും സഞ്ജീവ് കുമാറിന്റെ സമയോചിത ഇടപെടലിലൂടെ വന്‍ ദുരന്തമാണ് ഒഴിവായത്.