IndiaLatest

തുണി മാസ്‌ക് സംരക്ഷണം നല്‍കുന്നില്ല

“Manju”

ഡല്‍ഹി: കൊറോണ വൈറസിന്റെ ഒമൈക്രോണ്‍ വേരിയന്റ് ലോകമെമ്പാടും ഭയാനകമായ വേഗതയില്‍ പടരുകയാണ്.ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ച ഈ വേരിയന്റ് 100-ലധികം രാജ്യങ്ങളിലെ ആളുകളെ ബാധിച്ചു.ലോകമെങ്ങും ഒമിക്രോണ്‍ പിടിമുറുക്കിയതോടെ വ്യത്യസ്ത തരം മാസ്‌കുകളുടെ ഫലപ്രാപ്തി വീണ്ടും ചര്‍ച്ചയിലായി. ശാസ്ത്രജ്ഞരും വിദഗ്ധരും നടത്തിയ സമീപകാല നിരീക്ഷണങ്ങള്‍ അനുസരിച്ച്‌ തുണി മാസ്ക് വൈറസിനെതിരെ മതിയായ സംരക്ഷണം നല്‍കില്ല.

അമേരിക്കന്‍ കോണ്‍ഫറന്‍സ് ഓഫ് ഗവണ്‍മെന്റല്‍ ഇന്‍ഡസ്ട്രിയല്‍ ഹൈജീനിസ്റ്റുകളുടെ അഭിപ്രായത്തില്‍, വൈറസ് പകരുന്നതിനെതിരെ പരമാവധി സംരക്ഷണം നല്‍കാന്‍ ഏറ്റവും മികച്ചത് N95 മാസ്കുകളാണ്. രോഗബാധിതനായ വ്യക്തി മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അണുബാധ പകരാന്‍ കുറഞ്ഞത് 2.5 മണിക്കൂര്‍ എടുക്കും. ഇരുവരും N95 മാസ്‌കുകള്‍ ധരിക്കുകയാണെങ്കില്‍ വൈറസ് പകരാന്‍ 25 മണിക്കൂര്‍ എടുക്കുമെന്നും വിദ്ഗധര്‍ അഭിപ്രായപ്പെടുന്നു.

Related Articles

Back to top button