IndiaLatest

470 പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി എയര്‍ ഇന്ത്യ

“Manju”

ന്യൂഡല്‍ഹി: പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി എയര്‍ ഇന്ത്യ. അടുത്ത 18 മാസത്തേക്ക് ഓരോ ആറ് ദിവസത്തിലും എയര്‍ ഇന്ത്യക്ക് ഓരോ വിമാനം കൂടി ലഭിക്കുമെന്ന് കമ്പനി സി..ഒ കാംബെല്‍ വില്‍സണ്‍ പറഞ്ഞു. എയര്‍ ഇന്ത്യയുടെ ഉപഭോക്താക്കള്‍ വിശ്വാസ്യതയും കൃത്യനിഷ്ഠയുമാണ് ആവശ്യപ്പെടുന്നത്. ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്തുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അദ്ദേഹം അറിയിച്ചു.

പുതിയ വിമാനങ്ങള്‍ ഇന്റര്‍നാഷണല്‍ സര്‍വീസുകള്‍ക്ക് ഉപയോഗിക്കും. നിര്‍ത്തിവെച്ച പല സര്‍വീസുകളും പുനഃരാരംഭിക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button