വിനോദത്തിനായി പുത്തൻ സാധ്യതകൾക്കായി ശാന്തിഗിരി ബി 4 ബ്ലൈസുമായി ചേർന്നു പ്രവർത്തനം ആരംഭിച്ചു

വിനോദത്തിനായി പുത്തൻ സാധ്യതകൾക്കായി ശാന്തിഗിരി ബി 4 ബ്ലൈസുമായി ചേർന്നു പ്രവർത്തനം ആരംഭിച്ചു

“Manju”

ശാന്തിഗിരി ആശ്രമം ഡിജിറ്റൽ മീഡിയയിൽ ബി 4 ബ്ലൈസുമായി ചേർന്നു ഒരു പുതിയ തുടക്കം കുറിച്ചിരിക്കുകയാണ്. ബി 4 ബ്ലേസ്‌ എന്ന എന്റർടൈൻമെന്റ് എന്ന കമ്പനിയുമായി ഡിജിറ്റൽ അസറ്റ് മാനേജ്‌മെന്റ് (ഡാം) കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ്. ഇന്ത്യയിൽ ഉടനീളം മികച്ച എന്റർടൈൻമെന്റ് സൈറ്റുകളിൽ ഒന്നായ ബി ഫോർ ബ്ലേസ്‌ ഓൺലൈൻ ഫ്ലാറ്റ്ഫോമുകളിലൂടെ നിരവധി മേഖലകളിൽ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ ബ്ലെസി, തുടങ്ങിയ പ്രശസ്തരായ സംവിധായകരുടെയും സിനിമ താരങ്ങളുടെയും സോഷ്യൽ മീഡിയ പേജുകളും ഇവർ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ബി 4 ബ്ലേസ്സുമായുള്ള ശാന്തിഗിരി ആശ്രമത്തിന്റെ പുതിയ കരാറിലൂടെ ആശ്രമത്തിന്റെ മുഴുവൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും നിയന്ത്രിക്കുന്നത് ബി 4 ബ്ലേസ് നെറ്റ്‌വർക്കായിരിക്കും. ഈ ഉടമ്പടി മുഖേന യുട്യൂബ്, ഫേസ്ബുക്ക് എന്നിവ പോലുള്ള ജനപ്രിയ സ്ട്രീമിംഗ് ആപ്ലികേഷനുകളിലൂടെ ആശ്രമത്തിനെ കുറിച്ചുള്ള ശരിയായ വാർത്തകൾ എപ്പോൾ വേണമെങ്കിലും എവിടെ ഇരുന്നും ജനങ്ങൾക്ക് അറിയാൻ കഴിയും. കൂടാതെ ബി ഫോർ ബ്ലേസ്‌ ശാന്തിഗിരി ആശ്രമത്തിനായി നിർമ്മിച്ച മികച്ച വെബ്സൈറ്റുകൾ ഒന്നായ santhigirinews.org എന്ന വെബ് സൈറ്റിന്റെ തുക ഇനിയും ഈ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഈ കമ്പനിയുമായുള്ള ആശ്രമത്തിന്റെ കരാർ മൂലം ആശ്രമത്തിലെ കുറിച്ചുള്ള മുഴുവൻ വാർത്തകളും രാജ്യത്തുടനീളം നിരവധി ആളുകളിലേക്ക് വളരെ പെട്ടന്ന് എത്തിക്കാൻ ഇവർ സാങ്കേതികപരമായി സഹായിക്കും.

ഈ ഉടമ്പടിയെ കുറിച്ച് സംസാരിച്ച ശാന്തിഗിരി ഡയറക്ടർ സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞത്, “ആശ്രമത്തിലെ കുറിച്ച് കൂടുതൽ അടുത്തറിയാൻ ആഗ്രഹിക്കുന്ന ധാരാളം ആളുകളെ കൃത്യമായ വിവരങ്ങൾ നൽകി വളരെപ്പെട്ടന്ന് തന്നെ ഞങ്ങളിലേക്ക് എത്തിക്കാൻ ബി ഫോർ ബ്ലേസുമായുള്ള ഈ ഉടമ്പടി ഞങ്ങളെ സഹായിക്കും എന്നാണ്”.

ബി 4 ബ്ലേസിന്റെ സ്ഥാപകനും സിഇഒയുമായ അയ്യപ്പൻ ശ്രീകുമാർ പറഞ്ഞത്, ബി ഫോർ ബ്ലേസ്‌ എന്ന ഞങ്ങളുടെ കമ്പനിയുമായുള്ള ആശ്രമത്തിന്റെ ഈ പുതിയ ഉടമ്പടിയുടെ ഫലമായി ആശ്രമത്തിനു 30% അധിക വരുമാനം ആണ് ലഭിക്കുക. മാത്രവുമല്ല ഈ അസ്സോസിയേഷനിലൂടെ ആശ്രമത്തിനെ കുറിച്ചുള്ള ശരിയായ വാർത്തകൾ രാജ്യമെമ്പാടുമുള്ള ജനങ്ങളിലേക്ക് എത്തിച്ചേരുകയും ചെയ്യുമെന്നാണ്.

Related post