IndiaLatest

രോഹിത് ശര്‍മ ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സടിച്ച താരം

“Manju”

മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സ് നേടിയ താരമെന്ന റെക്കോഡ് സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. 2023 ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ ന്യൂസീലന്‍ഡിനെതിരേ മൂന്ന് സിക്‌സ് നേടിയതോടെ താരം റെക്കോഡ് ബുക്കിലിടം നേടി.

ട്രെന്റ് ബോള്‍ട്ടിന്റെ പന്ത് ബൗണ്ടറിയ്ക്ക് മുകളിലൂടെ പറത്തിയാണ് രോഹിത് റെക്കോഡ് കുറിച്ചത്. ഇതോടെ താരത്തിന്റെ ലോകകപ്പ് സിക്‌സുകളുടെ എണ്ണം 50 ആയി ഉയര്‍ന്നു. വെറും 27 ഇന്നിങ്‌സുകളില്‍ നിന്നാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. ലോകകപ്പില്‍ ഒരു സീസണില്‍ ഏറ്റവുമധികം സിക്‌സടിച്ച താരം എന്ന റെക്കോഡും രോഹിത് സ്വന്തമാക്കി.

ഇതോടെ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ റെക്കോഡ് പഴങ്കഥയായി. ഗെയ്‌ലിന് 34 ഇന്നിങ്‌സുകളില്‍ നിന്ന് 49 സിക്‌സുകളാണ് നേടാനായത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്‌സടിച്ച താരവും ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സടിച്ച നായകനും രോഹിത്താണ്.

Related Articles

Back to top button