IndiaLatest

നടന്‍ ‘ബാല്‍ വീര്‍’ ദേവ് ജോഷി ചന്ദ്രനിലേക്ക്

“Manju”

ബാല വീര്‍’ പരമ്പരയിലൂടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനസ്സില്‍ ഇടം നേടിയ ദേവ് ജോഷി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ചാന്ദ്ര യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. 2023 ലെ ‘ഡിയര്‍ മൂണ്‍’ ദൗത്യത്തിന്റെ ഭാഗമായി ദേവ് സ്പേസ് എക്സില്‍ ചന്ദ്രനിലെത്തും.

2017 ലാണ് ഡിയര്‍ മൂണ്‍ പദ്ധതി പ്രഖ്യാപിച്ചത്. 2018 ല്‍ ജാപ്പനീസ് ശതകോടീശ്വരന്‍ യുസാകു മെയ്സാവ റോക്കറ്റിലെ എല്ലാ സീറ്റുകളും ബുക്ക് ചെയ്തു. ചാന്ദ്രദൗത്യത്തിന്റെ ഭാഗമായ എട്ട് പേരുടെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അത്തരമൊരു പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് സ്റ്റാര്‍ കിഡ് ജോഷി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു.

ഗുജറാത്ത് സ്വദേശിയായ ദേവ് മൂന്നാം വയസ്സുമുതല്‍ അഭിനയരംഗത്തുണ്ട്. പരസ്യ ചിത്രങ്ങള്‍, ടെലിവിഷന്‍ ഷോകള്‍, രണ്ട് ഫീച്ചര്‍ ഫിലിമുകള്‍, മ്യൂസിക് വീഡിയോകള്‍ എന്നിവയിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2019 ല്‍, 18 വയസ്സില്‍ താഴെയുള്ള ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ബാല്‍ ശക്തി പുരസ്കാരം’ അദ്ദേഹത്തിന് ലഭിച്ചു.

Related Articles

Back to top button