KeralaLatestPalakkad

കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് ഇ പാസ് നിര്‍ബന്ധം

“Manju”

പാലക്കാട്: കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് ഇ പാസ് നിര്‍ബന്ധം. കോവിഡ് വ്യാപനനിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തില്‍ നിന്നുള്ള എല്ലാ യാത്രാവാഹനങ്ങളും ചരക്ക് വാഹനങ്ങളും തമിഴ്‌നാട് അതിര്‍ത്തിയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നു. തമിഴ്‌നാടിന്റെ ഇപാസ് ഉള്ളവരെ മാത്രമേ സംസ്ഥാനത്തേക്ക് കടത്തിവിടൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഉച്ചമുതല്‍ ആരംഭിച്ച നടപടിയില്‍ വാഹനങ്ങളിലെ യാത്രക്കാരുടെ ശരീര ഉഷ്മാവും പരിശോധിക്കുന്നുണ്ട്. തമിഴ്‌നാട്ടിലേക്ക് വരുന്നവര്‍ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കഴിഞ്ഞ ദിവസം കോയമ്പത്തൂര്‍ കലക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും നിലവില്‍ അതു നിര്‍ബന്ധമാക്കിയിട്ടില്ല. കോയമ്പത്തൂരുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിന്റെ 13 ചെക്‌പോസ്റ്റുകളിലും തമിഴ്‌നാട് ആരോഗ്യവകുപ്പ്, തദ്ദേശവകുപ്പ്, പൊലീസ് എന്നിവയുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തുന്നുണ്ട്. കര്‍ണാടക, പുതുച്ചേരി, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നടപടി ബാധകമല്ല. ഇപാസ് (ടിഎന്‍ഇപാസ്)തമിഴ്‌നാട് സര്‍കാരിന്റെ വെബ്‌സൈറ്റില്‍ നിന്നാണ് ലഭ്യമാകുക. അതേസമയം തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കുളള യാത്രക്ക് നിയന്ത്രണങ്ങളില്ല.

Related Articles

Back to top button