IndiaLatest

‘ഒരു സ്റ്റേഷന്‍ ഒരു ഉല്‍പ്പന്നം പദ്ധതി’യ്ക്ക് മികച്ച സ്വീകാര്യത

“Manju”

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിന്റെ വോക്കല്‍ ഫോര്‍ ലോക്കല്‍എന്ന കാഴ്ചപ്പാട് പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യം വെച്ച്‌ ആരംഭിച്ചഒരു സ്റ്റേഷന്‍ ഒരു ഉല്‍പ്പന്നം‘ (ഒഎസ്‌ഒപി) പദ്ധതിയ്‌ക്ക് മികച്ച മുന്നേറ്റം. പ്രാദേശിക ഉത്പന്നങ്ങളുടെ വിപണിയാണ് ഒരു സ്റ്റേഷന്‍ ഒരു ഉത്പന്നം പദ്ധതിയിലൂടെ റെയില്‍വേ സജീകരിച്ചത്.

കരകൗശലവസ്തുക്കള്‍, തുണിത്തരങ്ങള്‍, കൈത്തറികള്‍, പരമ്പരാഗത വസ്ത്രങ്ങള്‍, , ഭക്ഷണങ്ങള്‍, പ്രാദേശിക കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ (മില്ലറ്റ് ഇനങ്ങള്‍) എന്നിവ ഒഎസ്‌ഒപി പദ്ധതി വഴി വിപണനം ചെയ്യുന്നു. ഇത് പ്രാദേശിക കച്ചവടക്കാര്‍, കൈത്തൊഴിലാളികള്‍, മണ്‍പാത്ര നിര്‍മ്മാതാക്കള്‍, കൈത്തറി നെയ്‌ത്തുകാര്‍, വനവാസികള്‍ എന്നിവര്‍ക്ക് മെച്ചപ്പെട്ട ഉപജീവനവും നൈപുണ്യ വികസന അവസരങ്ങളും നല്‍കാനും പ്രാദേശിക വ്യവസായങ്ങളും വിതരണ ശൃംഖലയും വിപുലമാക്കാനും ഒഎസ്‌ഒപി പദ്ധതി സഹായകരമാകുന്നു.

ഒഎസ്‌ഒപി ആത്മ നിര്‍ഭര്‍ ഭാരതിന്റെ മുഖമാണ്. കരകൗശലത്തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിയാണ്. പ്രാദേശിക കരകൗശല വസ്തുക്കള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഈസ്റ്റേണ്‍ റെയില്‍വേയില്‍ ഇത്തരം നിരവധി സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. ഈ വര്‍ഷം കൂടുതല്‍ സ്റ്റേഷനുകളില്‍ ഇത്തരം പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഒഎസ്‌ഒപി നിരവധി കരകൗശല വിദഗ്ധരുടെ ജീവിതം മാറ്റിമറിക്കുകയും ആളോഹരി വരുമാനം സമൂഹത്തിന്റെ ഏറ്റവും മികച്ച തലത്തില്‍പ്പോലും നയിക്കുകയും ചെയ്യുന്നു. സബ്സിഡന്‍സ് വേതനം നേടുന്നവര്‍ക്ക് മെച്ചപ്പെട്ട ജീവിത അവസരവും അവര്‍ക്ക് വിദ്യാഭ്യാസവും നല്‍കുന്നുവെന്ന് കൊല്‍ക്കത്തയിലെ സിപിആര്‍ഒ, ഈസ്റ്റേണ്‍ റെയില്‍വേയിലെ കൗശിക് മിത്ര പറഞ്ഞു.

Related Articles

Back to top button