IndiaLatest

ഡല്‍ഹി ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷന് ഇവി സ്റ്റാര്‍ബസുകള്‍ കൈമാറി

“Manju”

ഡല്‍ഹി ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷന് ഇവി സ്റ്റാര്‍ബസുകള്‍ കൈമാറി രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ്. 12 വര്‍ഷത്തേക്ക് 1500 ലോ-ഫ്ലോര്‍, എയര്‍ കണ്ടീഷൻണ്ട് ഇലക്‌ട്രിക് വാഹനങ്ങള്‍ വിതരണം ചെയ്യുന്നതിനും നടത്തിപ്പിനും ഡല്‍ഹി ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷനുമായുള്ള കരാറിന്റെ ഭാഗമായാണ് നിലവില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള് 400 ബസുകള്‍ ഡിടിസിക്ക് ടാറ്റ മോട്ടോഴ്സിന്റെ സിവി മൊബിലിറ്റി സൊലുഷ്യൻസ് കൈമാറിയിരിക്കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മേക്ക് ഇൻ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികള്‍ക്ക് അനുസൃതമായി നൂതന ബാറ്ററി സംവിധാനങ്ങളും ഏറ്റവും പുതിയ ഫീച്ചറുകളും ഉള്‍കൊള്ളിച്ച്‌ അടുത്ത തലമുറ നിര്‍മാണശൈലിയില്‍ രൂപകല്‍പ്പന ചെയ്ത് തദ്ദേശിയമായി നിര്‍മാണം പൂര്‍ത്തിയാക്കിയ ബസുകളാണ് ഇത്. ദേശീയ തലസ്ഥാന പ്രദേശമായ ഡല്‍ഹിയില്‍ ഉടനീളം സുരക്ഷിതവും സൗകര്യപ്രദവുമായ നഗര യാത്രകള്‍ പുതിയ ബസുകള്‍ വാഗ്ദാനം ചെയ്യുന്നു. കൂടുതല്‍ ബസുകള്‍ നിരത്തിലിറങ്ങുന്നതോടെ രാജ്യത്ത് 1000 ഇവി ബസുകളുടെ വിതരണമെന്ന സുപ്രധാന നാഴികകല്ലും ടാറ്റ മോട്ടോഴ്സ് പിന്നിട്ടു.

ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ചേര്‍ന്ന് പുതിയതായി നിരത്തിലിറങ്ങുന്ന 400 വാഹനങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോട്ട്, നരേഷ് കുമാര്‍, ഐഎഎസ്, ഡല്‍ഹി ഗവണ്‍മെന്റ് ചീഫ് സെക്രട്ടറി, ആശിഷ് കുന്ദ്ര, ഡല്‍ഹി ഗവണ്‍മെന്റ് കമ്മീഷണര്‍ കം പ്രിൻസിപ്പല്‍ സെക്രട്ടറി (ഗതാഗതം) ശില്‍പ ഷിൻഡെ, ഐഎഎസ്, മാനേജിങ് ഡയറക്ടര്‍, ഡി.ടി.സി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ടാറ്റ സ്റ്റാര്‍ബസ് ഇവി, നഗര യാത്രകള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന ഒരു അത്യാധുനിക ഇ-ബസ്സാണ്. ഫുള്‍-ഇലക്‌ട്രിക് ഡ്രൈവ്‌ ട്രെയിൻ ഉപയോഗിച്ച്‌, ഈ അത്യാധുനിക വാഹനം ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു, ഇത് കുറഞ്ഞ ഊര്‍ജ്ജ ഉപയോഗത്തിനും പ്രവര്‍ത്തന ചെലവിനും കാരണമാകുന്നു. സീറോ എമിഷൻ ഉറപ്പാക്കുമ്ബോള്‍ തന്നെ ബോര്‍ഡിംഗ് എളുപ്പം, സുഖപ്രദമായ ഇരിപ്പിടങ്ങള്‍, ഡ്രൈവര്‍-സൗഹൃദ പ്രവര്‍ത്തനങ്ങള്‍ എന്നിവ പോലുള്ള സവിശേഷതകള്‍ ഇത് വാഗ്ദാനം ചെയ്യുന്നു. ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇലക്‌ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ, എയര്‍ സസ്‌പെൻഷൻ, ഇന്റലിജന്റ് ട്രാൻസ്‌പോര്‍ട്ട് സിസ്റ്റം (ഐടിഎസ്), പാനിക് ബട്ടണ്‍ മറ്റ് നൂതന ഫീച്ചറുകള്‍ എന്നിവയാല്‍ സജ്ജീകരിച്ചിരിക്കുന്ന ഇത് യാത്രക്കാരുടെ സൗകര്യത്തിനും സുരക്ഷയ്ക്കും മുൻഗണന നല്‍കുന്നു. ശുദ്ധമായ പൊതുഗതാഗതത്തിനായുള്ള പ്രതിബദ്ധത ഉള്‍ക്കൊള്ളുന്ന ഇത്തരം ഇലക്‌ട്രിക് ബസുകള്‍ നഗര യാത്രക്കാരുടെ ഗതാഗത ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പാണ്.

ഡല്‍ഹിയിലെ പൗരന്മാര്‍ക്ക് കാര്യക്ഷമവും സാമ്പത്തികവും വിശ്വസനീയവുമായ റോഡ് ഗതാഗത സേവനങ്ങള്‍ നല്‍കാൻ ഡല്‍ഹി ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷൻ പ്രതിജ്ഞാബദ്ധമാണെന്ന് സീറോ എമിഷൻ, സൈലന്റ് ഇലക്‌ട്രിക് ബസുകളുടെ കൂട്ടിചേര്‍ക്കലിനെ സ്വാഗതം ചെയ്തുകൊണ്ട് ഡല്‍ഹി ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷൻ മാനേജിംഗ് ഡയറക്ടര്‍ ശില്‍പ ഷിൻഡെ പറഞ്ഞു.

മാസ് മൊബിലിറ്റി ഹരിതവും ശബ്ദരഹിതവുമായ സീറോ എമിഷൻ ഫ്രീ ആക്കാനുള്ള ദര്‍ശനപരവും പുരോഗമനപരവുമായ സമീപനത്തില്‍ ഡല്‍ഹി ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷനുമായി പങ്കാളികളാകുന്നതില്‍ സന്തോഷമുണ്ടെന്ന് ടാറ്റ മോട്ടോഴ്സ് ലിമിറ്റഡ് സിവി മൊബിലിറ്റി സൊല്യൂഷൻസ് ലിമിറ്റഡ് ചെയര്‍മാൻ അസിം കുമാര്‍ മുഖോപാധ്യായപറഞ്ഞു.

Related Articles

Back to top button