IndiaLatest

കാർഷിക രംഗത്തെ പരിഷ്ക്കാരങ്ങൾ വളരെയധികം ഗുണം ചെയ്യും – ശ്രീ ഗാംഗ്‌വാർ

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

പുതിയ കാർഷിക-തൊഴിൽ പരിഷ്കരണ നിയമങ്ങൾ കർഷകർക്കും തൊഴിലാളികൾക്കും വളരെയധികം ഗുണം ചെയ്യുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി ശ്രീ സന്തോഷ് ഗാംഗ്‌വാർ പറഞ്ഞു.

2009-10-ൽ, യു.പി.എ. ഭരണകാലത്ത് 12,000 കോടി രൂപ ആയിരുന്ന കാർഷിക മന്ത്രാലയത്തിന്റെ ബജറ്റ് വിഹിതം ഇപ്പോൾ 11 മടങ്ങ് വർദ്ധിപ്പിച്ച് 1.34 ലക്ഷം കോടിയായി ഉയർത്തിയിട്ടുണ്ട്. പി.എച്ച്.ഡി.ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ദേശീയ സമ്മേളനത്തെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്ത ശ്രീ ഗാംഗ്‌വാർ, കർഷകർക്ക് രാജ്യത്ത് എവിടെയും തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിന് വിപണന സ്വാതന്ത്ര്യം പ്രദാനം ചെയ്യുകയാണ് പുതിയ കാർഷിക നിയമങ്ങൾ എന്ന് വ്യക്തമാക്കി.

പ്രധാന തൊഴിൽ കോഡുകളിലൂടെ തൊഴിലാളികൾക്ക് ലഭിക്കുന്ന പ്രയോജനങ്ങൾ ശ്രീ ഗാംഗ്‌വാർ വിശദമായി പ്രതിപാദിച്ചു. ഇന്ത്യയെ 5 ട്രിലിയൻ ഡോളർ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയാക്കുകയെന്ന ആത്യന്തിക ലക്ഷ്യം കൈവരിക്കുന്നതിനാവശ്യമായ സാമ്പത്തിക മുന്നേറ്റത്തിന് സർക്കാരിന് പിന്തുണയ്ക്കണമെന്ന് അദ്ദേഹം വ്യവസായ പ്രമുഖരോട് അഭ്യർത്ഥിച്ചു.

Related Articles

Back to top button