KeralaLatestThiruvananthapuram

മെഡിക്കൽ ക്യാമ്പ് ഉത്ഘാടനം ചെയ്തു

“Manju”

ശാന്തിഗിരി : ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ക്ലിനിക്കൽ വിഭാഗത്തിന്റെയും എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ” സർവ ശ്രേഷ്ഠ് ഭാരത്”, “ആസാദി കാ അമൃത് മഹോത്സവ്” പദ്ധതികളുടെ ഭാഗമായി നടക്കുന്ന സ്പെഷ്യാലിറ്റി ഹെൽത്ത് ചെക്കപ്പ് മെഡിക്കൽ ക്യാമ്പിന്റെ ഉത്ഘാടനം കര്‍മ്മം ഏപ്രിൽ 1 രാവിലെ 10 മണിക്ക് മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍ നിര്‍വ്വഹിച്ചു. പദ്ധതി വിതരണം ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി. ഹരിഹരന്‍ നടത്തി. മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്. സഹീറത്ത് ബീവി അദ്ധ്യക്ഷത വഹിച്ചു. എം. പി. പ്രമോദ് സ്വാഗതവും ആശംസിച്ചു. ക്യാമ്പില്‍ പങ്കെടുത്ത ഏവര്‍ക്കും ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. പ്രകാശ്. എസ്. എൽ കൃതജ്ഞതയും രേഖപ്പെടുത്തി. ശാന്തിഗിരി ആശ്രമം കമ്മ്യൂണിറ്റി ഡൈനിംഗ് ഹാളിൽ നടത്തിയ ക്യാമ്പില്‍ നിരവിധയാളുകള്‍ പങ്കെടുത്തു. രോഗികള്‍ക്കുളള പരിശോധനയും മരുന്നും സൗജന്യമായി നല്‍കുകയും ചെയ്തു.

Related Articles

Back to top button