InternationalLatest

സത്യജിത് റേയുടെ ജന്മശതാബ്‌ദ്ധി ആഘോഷിക്കാനൊരുങ്ങി

“Manju”

ലണ്ടന്‍: സത്യജിത് റേയുടെ നൂറാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ചു റേയുടെ ഡോക്യുമെന്ററികള്‍ ഉള്‍പ്പടെ എല്ലാ ചിത്രങ്ങളും ജൂലായ് ആഗസ്റ്റ് മാസങ്ങളില്‍ ലണ്ടനില്‍ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചു. “റേയുടെ ചിത്രങ്ങള്‍ കണ്ടിട്ടില്ല എന്നതിനര്‍ത്ഥം സൂര്യനെയും ചന്ദ്രനെയും കാണാതെ നിലനിന്നു എന്നത് പോലെയാണ്” എന്ന വിശ്വപ്രസിദ്ധ സംവിധായകന്‍ അകിരാ കുറസോവയുടെ ഉദ്ധരണിയാണ് ഓരോ ചിത്രങ്ങളുടെ ടൈറ്റില്‍ റോളിന് മുന്നിലും എല്ലാ മാദ്ധ്യമങ്ങളിലും ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ആഘോഷപൂര്‍വം കൊടുക്കുന്നത്.

“ജനങ്ങളെ എല്ലാക്കാലത്തും ഏറ്റവുമധികം സ്വാധീനിച്ച സംവിധായകരില്‍ ഒരാള്‍”, “സിനിമാ രംഗത്തെ മഹാരഥന്മാരില്‍ ഒരാള്‍”. അങ്ങനെ റേയെക്കുറിച്ചുള്ള ലോകപ്രസിദ്ധരുടെ വിശേഷണങ്ങള്‍ കൊണ്ട് പുഷ്പഹാരമണിയിക്കുകയാണ് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്. റിലീസ് ചെയ്തയുടന്‍ തന്നെ 1955ല്‍ ‘പഥേര്‍ പാഞ്ചാലി’ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചു. 67 വര്‍ഷങ്ങള്‍ക്കുശേഷം, അനവധി വര്‍ഷങ്ങളിലെ തുടര്‍ച്ചയായ പ്രദര്‍ശനങ്ങള്‍ക്കും റേ തന്നെ നേരിട്ട് പങ്കെടുത്ത നിരവധി ചര്‍ച്ചകള്‍ക്കും ശേഷം ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് “പഥേര്‍ പഞ്ചാലി” വീണ്ടും ലണ്ടന്‍ സൗത്ത് ബാങ്കിലെ നാഷണല്‍ ഫിലിം തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു- തൊണ്ണൂറു ശതമാനവും ഇംഗ്ലീഷുകാരായ കാണികള്‍ക്ക് മുന്നില്‍.

Related Articles

Back to top button