IndiaLatest

ഓടികൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് എൻസിപി നേതാവ് മരിച്ചു

“Manju”

ശ്രീജ.എസ്

മുംബൈ : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ മഹാരാഷ്ട്രയിലെ നാസികില്‍ നിന്നുള്ള എന്‍.സി.പി നേതാവ് സഞ്ജയ് ഷിന്‍ഡ മരിച്ചു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. മുംബയ് – ആഗ്ര ഹൈവേയിലൂടെ സഞ്ചരിക്കവെ പിംപാല്‍ഗാവോന്‍ ബസ്‌വന്ത് ടോള്‍ പ്ലാസയ്ക്ക് അടുത്ത് വച്ച്‌ കാര്‍ തീപിടിക്കുകയായിരുന്നു.

കാറിന്റെ വയറിംഗ് സംവിധാനത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിക്കാന്‍ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കാറിനുള്ളിലുണ്ടായിരുന്ന സാനിറ്റൈസറാണ് തീ ആളിപ്പടരാനിടയാക്കിയെതെന്നാണ് റിപ്പോര്‍ട്ട്.

തീ പടര്‍ന്നപ്പോള്‍ വാഹനത്തില്‍ സെന്‍ട്രല്‍ ലോക്കിംഗ് സംവിധാനം പ്രവര്‍ത്തനക്ഷമമായതോടെ വാതിലുകള്‍ തുറക്കാന്‍ കഴിയാതായി. കാറില്‍ കുടുങ്ങിയ ഷിന്‍ഡെ ചില്ലുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയപ്പോഴേക്കും സഞ്ജയ് മരിച്ചിരുന്നു.

Related Articles

Back to top button