Latest

ശാന്തിഗിരി ആശ്രമത്തിന്റെ അന്നദാനം കൊയിലാണ്ടിയിൽ നടന്നു.

“Manju”

 

തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തില്‍ മെയ് 6ന് നടക്കുന്ന നവഒലി ജ്യോതിര്‍ദിനം ആഘോഷങ്ങള്‍ ഒഴിവാക്കിയ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആശ്രമം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് സംസ്ഥാനത്ത് ഒരു ലക്ഷം പേര്‍ക്കുള്ള സൗജന്യ ഭക്ഷണ വിതരണം കൊയിലാണ്ടി ഏരിയയില്‍ 2000പേര്‍ക്ക് നല്കി.

സര്‍ക്കാരിന്‍റെ സമൂഹ അടുക്കളയിലേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ ബഹുമാനപ്പെട്ട കൊയിലാണ്ടി നഗരസഭ ചെയര്‍മാന്‍ ശ്രീ. അഡ്വക്കറ്റ് കെ.സത്യന്‍ ആശ്രമം അഡ്വെെസറി ബോര്‍ഡ് മെമ്പര്‍ ശ്രീ. റ്റി.പി കേളന്‍ അവര്‍കളില്‍ നിന്നും ഏറ്റുവാങ്ങി.

കൊയിലാണ്ടിഏരിയയിലെ പിഷാരികാവ് സമൂഹ അടുക്കള, ചെങ്ങോട്ട്കാവ്,ചേമഞ്ചേരി,അത്തോളി,കീഴരിയൂര്‍,നടുവണ്ണൂര്‍,അരിക്കുളം,പനങ്ങാട്,ഉണ്ണികുളം എന്നീ പഞ്ചായത്തുകളിലും ഭക്ഷ്യധാന്യങ്ങള്‍ നല്കി.

Related Articles

Back to top button