KeralaLatestThrissur

വിരമിക്കൽ ദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപ നൽകി മാതൃകയായി ഒരമ്മ

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ ജില്ലാ കളക്ട്രേറ്റിൽ പാർട്ട് ടൈം സ്വീപ്പർ ആയ പി ആർ കോമളവല്ലിയെന്ന അമ്മ ജോലിയിൽ നിന്നും വിരമിച്ചു.അതൊരു വലിയ വാർത്തയായി തോന്നില്ല. പക്ഷേ വിരമിക്കൽ ദിനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപ നൽകിയാണ് ഈ അമ്മ മാതൃകയായത്. സബ് കളക്ടർ അഫ്‌സന പർവീൻ തുക ഏറ്റുവാങ്ങി. 2001 ഒക്‌ടോബർ അഞ്ച് മുതൽ കോമളവല്ലി കളക്ട്രേറ്റിൽ ജോലി ചെയ്തിരുന്നു. മരത്തക്കാര സ്വദേശിയായ ഇവർ അവിവാഹിതയാണ്.

Related Articles

Back to top button