KeralaLatestThiruvananthapuram

പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ കുട്ടി അത്ഭുതകരമായി രക്ഷപെട്ടു.

“Manju”

കിളിമാനൂർ: ശക്തമായ മഴയിലും കാറ്റിലും വീടിന് സമീപത്തെ റബർമരം ഒടിഞ്ഞ് വൈദ്യുത ലൈനിലേക്കു വീണതിനെ തുടർന്ന് പൊട്ടി വീടിന് മുകളിലേക്ക് പതിച്ച വൈദ്യുത കമ്പിയിൽനിന്നും ഷോക്കേറ്റ കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു.കിളിമാനൂർ വിലങ്ങരറ എസ്. ആർ ഹൗസിൽ ഷൈലാജുദീൻ്റെ മകൾ ഷിഫാനക്കാണ് ഷോക്കേറ്റത്. കഴിഞ്ഞ ദിവസം വീടിന്റെ അതിർത്തിയോട് ചേർന്നു നിൽക്കുന്ന റബർ മരം ഒടിഞ്ഞു പോസ്റ്റിനുമുകളിൽ വീഴുകയും പോസ്റ്റ് ഒടിഞ്ഞു ലൈൻ കമ്പികൾ വീടിനുമുകളി ൽ വീഴുകയുമായിരുന്നു. ഷിഫാനയെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആഴ്ചകളായി അപകടാവസ്ഥയിൽ ആയ മരം സംബന്ധിച്ച് പഞ്ചായത്തിൽ പരാതി നൽകിയിട്ടും പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിച്ചില്ലന്നാണ് ഇവർ പറഞ്ഞത്.

Related Articles

Back to top button