KeralaLatest

ഇൻറർനാഷണൽ ചെസ് ടൂർണമെന്റിന് തുടക്കമായി.

“Manju”
ചെസ് ടൂർണമെന്റ് പോലീസ് മേധാവി ഡി.ഐ.ജി. നിശാന്തിനി l P S ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം ഇന്റർനാഷണൽ സ്കൂൾ ഓഫ് ചെസ്സിന്റെ രണ്ടാമത് ഇന്റർനാഷണൽ ഓപ്പൺ ഫിഡേ റേറ്റഡ് ടൂർണമെന്റ് തിരുവനന്തപുരം ജിമ്മി ജോർജ് ഇന്റോർ സ്റ്റേഡിയത്തിൽ തുടക്കമായി. ഡിസംബർ 26 മുതൽ 28 വരെ നടക്കുന്ന ടൂർണമെന്റ് പോലീസ് മേധാവി ഡി.ഐ.ജി. നിശാന്തിനി l P S ഉദ്ഘാടനം ചെയ്തു. ISC ഡയറക്ടർ ഉണ്ണികൃഷ്ണൻ , ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത്, ഡോ. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. മത്സരം നിയന്ത്രിക്കുന്നത് ഇന്റർനാഷണൽ ആർ ബിറ്ററർ ഗോവിന്ദൻകുട്ടിയാണ്.


ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമേ മറ്റ് അഞ്ച് രാജ്യങ്ങളിൽ നിന്നുമുള്ള ചെസ് കളിക്കാർ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. വിവിധ കാറ്റഗറികളിലായി അഞ്ച് ലക്ഷം രൂപയുടെ കാഷ് പ്രൈസും , ട്രോഫികളും, സർട്ടിഫിക്കറ്റുകളും ഉണ്ട് . ദിവസവും മൂന്ന് റൗണ്ടുകളിലായി നടക്കുന്ന മത്സരം 28 ന് വൈകുന്നേരം 6 ന് സമാപിക്കും.

Related Articles

Back to top button