KeralaLatest

ഓപ്പറേഷന്‍ ഡെസിബലുമായി മോട്ടോര്‍വാഹന വകുപ്പ്‌

“Manju”

രാമനാട്ടുകര: ഉച്ചത്തിലുള്ള ഹോണ്‍ മുഴക്കി റോഡിലൂടെ ചീറിപ്പായുന്നവര്‍ സൂക്ഷിച്ചോ പണി കിട്ടും.24 മണിക്കൂറും നിങ്ങള്‍ നിരീക്ഷണത്തിലാണ്. അതിശബ്ദമുള്ള ഹോണുകള്‍ പിടികൂടാന്‍ സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡെസിബലുമായി മോട്ടോര്‍വാഹന വകുപ്പിന്റെ സ്പെഷ്യല്‍ സ്ക്വാഡുകള്‍ നിരത്തിലിറങ്ങി തുടങ്ങി.ഇതിന്റെ ഭാഗമായി ഫറോക്ക് സബ്ബ് ആര്‍.ടി ഓഫീസിന്റെ പരിധിയിലുള്ള ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി, ചാലിയം, കരുവന്‍തിരുത്തി തുടങ്ങി മേഖലകളില്‍ വാഹന പരിശോധന നടത്തി. ഹോണ്‍ മുഴക്കി ചീറിപ്പായുന്ന വാഹനങ്ങ​ളി​ലാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.
മുഴക്കിയില്ലെങ്കിലും സംശയം തോന്നുന്ന വാഹനങ്ങളുടെ ഹോണുകള്‍ പരിശോധിച്ചു .ബസ് സ്റ്റാന്‍ഡ്,​പാര്‍ക്കിങ്ങിനു കാര്യമായ ഇടമുള്ള റോഡുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങളിലാണ് ഹോണുകള്‍ വ്യാപകമായി മാറ്റിവെക്കുന്നതെന്നാണു വിലയിരുത്തല്‍. അതിശബ്ദമുള്ളവ കണ്ടെത്തിയാല്‍ രണ്ടായിരം രൂപയാണു പിഴ.ഇരു ചക്ര വാഹനങ്ങളില്‍ സൈലന്‍സറുകളില്‍ രൂപമാറ്റം വരുത്തി അമിത ശബ്ദ മുണ്ടാക്കിയ ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തു.ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകളും നല്‍കി ഫറോക്ക് ജോയിന്റ് ആര്‍.ടി.ഒ സജീവ് ബക്കര്‍,എം.വി.ഐ കെ.കെ അനൂപ്,എ.എം.വി.ഐ .ഡി ശരത്,ജിജി അലോഷ്യസ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button