International

താജിക്കിസ്താനിൽ വീണ്ടും ഭൂചലനം

“Manju”

ദുഷാൻബേ: താജിക്കിസ്താനിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 രേഖപ്പെടുത്തിയ ഭൂചലനമാണ് നടന്നത്. താജിക്കിസ്താന്റെ ഭൗമ ഗവേഷണ കേന്ദ്രമാണ് വിവരം അറിയിച്ചത്. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് ഭൂചലനം അനുഭവപ്പെടുന്നത്.

ഇന്ന് പുലർച്ചെ 4.22നാണ് ഭൂചലനം അനുഭവപ്പെട്ടത്. താജിക്കിസ്ഥാനിൽ ഭൂമിയുടെ അന്തർ ഭാഗത്ത് 10 കിലോമീറ്റർ ആഴത്തിലാണ് ചലനത്തിന്റെ പ്രഭവ കേന്ദ്രം. ഈ മാസം ആറാം തീയതി 4.5 രേഖപ്പെടുത്തിയ ചലനം നടന്നിരുന്നു. കോൽക്കോസോബോദ്, റൂമി, വിലോയതി ഖാത്‌ലോൺ മേഖലകളിലാണ് ചലനം അനുഭവപ്പെട്ടത്.

Related Articles

Back to top button