IndiaLatest

സൗജന്യ തൊഴില്‍ പരിശീലന പരിപാടി: സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം

“Manju”

ശ്രീജ.എസ്

കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരം തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം, പട്ടികജാതി/വര്‍ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കാന്‍ 11 മാസം ദൈര്‍ഘ്യമുള്ള സൗജന്യ പരിശീലന പരിപാടി സെപ്തംബര്‍ ഒന്നിന് ആരംഭിക്കും. കോഴ്‌സ് നടത്താന്‍ താല്പര്യമുള്ള എല്ലാവിധ സൗകര്യങ്ങളോടും, അംഗീകൃതവും, വരുമാന നികുതി സംബന്ധിച്ച റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതും മൂന്നു വര്‍ഷമോ അതിലധികമോ പ്രവൃത്തിപരിചയവുമുള്ള സ്ഥാപനങ്ങള്‍ക്ക് ആഗസ്റ്റ് 17ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷ സമര്‍പ്പിക്കാം.

ടൈപ്പ്‌റൈറ്റിംഗ്, ഷോര്‍ട്ട്ഹാന്റ്, കമ്പ്യൂട്ടര്‍, ഇംഗ്ലീഷ്, കണക്ക്, പൊതുവിജ്ഞാനം വിഷയങ്ങളിലാണ് പരിശീലനം. കോഴ്‌സ് പഠിപ്പിക്കുന്ന സ്ഥാപനത്തിന് ഒരു കുട്ടിക്ക് പ്രതിമാസം 800 രൂപ നിരക്കില്‍ ഫീസ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.റ്റി, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിലോ 8304009409 എന്ന ഫോണ്‍ നമ്പറിലോ [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടണം.

Related Articles

Back to top button