IndiaLatest

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരെ വധിച്ചു

“Manju”

ശ്രീജ.എസ്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാന്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. സുരക്ഷാ സേനയും പൊലീസും ചേര്‍ന്നാണ് തിങ്കളാഴ്ച രാവിലെയോടെ ഭീകരരുമായി ഏറ്റുമുട്ടിയത്. ഷോപിയാനിലെ തന്നെ റെബന്‍ മേഖലയില്‍ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ചിരുന്നു. അതേസമയം, കുപ്​വാര, ബാരാമുല്ല മേഖലകളില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരുകയാണ്. ഞായറാഴ്ച രാത്രിയാണ് വെടിനിര്‍ത്തല്‍ ലംഘനമുണ്ടായത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു.

Related Articles

Back to top button