KeralaLatest

ശാന്തിഗിരി മാതൃമണ്ഡലം കൊട്ടാരക്കര ഏരിയ 10 അമ്മമാരെ ആദരിച്ചു

“Manju”

കൊട്ടാരക്കര: ശാന്തിഗിരി മാതൃമണ്ഡലം കൊട്ടാരക്കര ഏരിയയുടെ ആഭിമുഖ്യത്തില്‍ നടന്ന പൊതുയോഗത്തില്‍ ആദ്യകാല മാതൃമണ്ഡലം പ്രവർത്തകരായ 10 അമ്മമാരെ ആദരിച്ചു. ‘ ആശ്രമ കാര്യങ്ങളിൽ സ്ത്രീകളുടെ പ്രാധാന്യംഎന്ന വിഷയത്തിലാണ് പൊതുയോഗം നടന്നത്. കൊട്ടാരക്കര ആശ്രമം ഹെഡ് സ്വാമി മംഗളാനന്ദൻ ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തി.

Dr തൃഷ്ണ, ശ്രീമതി. അമ്പിളി രമണൻ എന്നിവര്‍ കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാജി സജിത്ത്, Dr. ശ്രീകുമാരി സെൻ, മായ ശ്രീകുമാർ,ഷീബ സുരേഷ്, ജയലക്ഷ്മി ശ്രീകുമാര്‍ , പ്രസന്ന അനിൽകുമാർ തുടങ്ങിയവര്‍ ചടങ്ങില് സംബന്ധിച്ചു.

Related Articles

Back to top button