Sports

ഐപിഎൽ താരലേലപട്ടികയിൽ കായിക മന്ത്രിയും

“Manju”

ന്യൂഡൽഹി: ഐപിഎൽ പതിനെഞ്ചാം സീസണിന് മുൻപായുള്ള താരലേലത്തിനുള്ള അന്തിമ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് ബിസിസിഐ. 370 ഇന്ത്യൻ താരങ്ങളും 220 വിദേശ താരങ്ങളുമാടക്കം 590 താരങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടത്.

ആ കൂട്ടത്തിൽ ഒരു മന്ത്രി കൂടിയുണ്ടെന്നതാണ് ശ്രദ്ധേയം. പശ്ചിമ ബംഗാൾ കായിക-യുവജനക്ഷേമ മന്ത്രിയും ഇന്ത്യൻ താരവുമായ മനോജ് തിവാരിയാണ് താരലേല പട്ടികയിലുൾപ്പെട്ട വിഐപികളിലൊരാൾ. 50 ലക്ഷമാണ് തിവാരിയുടെ അടിസ്ഥാന വില. കഴിഞ്ഞ തവണയും ലേലപട്ടികയിൽ ഉണ്ടായിരുന്നുവെങ്കിലും തിവാരിയെ അത്തവണ ആരും വാങ്ങിയിരുന്നില്ല.

2018 ൽ ഒരു കോടി രൂപയ്‌ക്കാണ് അദ്ദേഹത്തെ പഞ്ചാബ് കിംഗ്‌സ് സ്വന്തമാക്കിയത്. എന്നാൽ അതിന് ശേഷമുള്ള മത്സരങ്ങളിലൊന്നും അദ്ദേഹത്തിന് ഒരു ടീമിലും ഇടം നേടാനായില്ല. ഇത്തവണയും താരലേലപട്ടികയിൽ ഉൾപ്പെട്ടെങ്കിലും ഏതെങ്കിലും ടീം അദ്ദേഹത്തെ ലേലത്തിനെടുക്കുമോ എന്നാണ് ആളുകൾ ഉറ്റു നോക്കുന്നത്.

ഇന്ത്യയ്‌ക്കായി 12 ഏകദിനങ്ങളും മൂന്ന് ടി-20 യും കളിച്ചിട്ടുള്ള താരമാണ് മനോജ് തിവാരി. 2015 ലാണ് താരം അവസാനമായി ഇന്ത്യൻ ജേഴ്‌സിയണിഞ്ഞത്.

ഇന്ന് പുറത്ത് വിട്ട താലലേലപട്ടികയിൽ എസ് ശ്രീശാന്തടക്കം 13 മലയാളി താരങ്ങൾ ഉൾപ്പെടട്ിരുന്നു. 50 ലക്ഷമാണ് ശ്രീശാന്തിന്റെ അടിസ്ഥാന വില. ശിഖാർ ധവാൻ, ആർ അശ്വിൻ, മുഹമ്മദ് ഷമി, ഇഷാൻ കിഷൻ, അജിങ്ക്യ രഹാനെ, സുരേഷ് റെയ്ന, ശ്രേയസ് അയ്യർ,യുസ്വെന്ദ്ര ചഹാൽ, ഷാർദുൽ എന്നിവരാണ് ലേലപട്ടികയിലുള്ള പ്രധാന ഇന്ത്യൻ താരങ്ങൾ.ഡേവിഡ് വാർണർ, ഫാഫ് ഡുപ്ലെസിസ്, കഗിസോ റബാഡ, പാറ്റ് കമ്മിൻസ്, ട്രെൻഡ് ബോൾട്ട്, ജോണി ബെയർസ്റ്റോ, ജേസൺ ഹോൾഡർ, ഡ്വെയ്ൻ ബ്രാവോ എന്നിവരാണ് ലേലപട്ടികയിലുള്ള പ്രമുഖ വിദേശതാരങ്ങൾ.

Related Articles

Back to top button