IndiaLatest

പുലികുഞ്ഞിനെ വില്‍ക്കാനുണ്ട്; ​ ഫേസ്​ബുക്കില്‍ പോസ്റ്റിട്ടയാള്‍ പിടിയില്‍

“Manju”

മുംബൈ: പുള്ളിപ്പുലി കുഞ്ഞിനെ വില്‍ക്കാനുണ്ടെന്ന്​ വ്യക്തമാക്കി കൊണ്ട് ​ ഫേസ്​ബുക്കില്‍ പോസ്റ്റിട്ടയാള്‍ അറസ്​റ്റിലായി. മഹാരാഷ്​ട്രയിലെ സതാര ജില്ലയിലെ കാരാടാണ് ലാലിയ എന്നറിയപ്പെടുന്ന ഋഷികേശ്​​ ഇംഗ്​ലെയാണ്​ പുള്ളിപ്പുലി കുഞ്ഞുങ്ങളെ ആവശ്യമുള്ളവര്‍ വിളിക്കാന്‍ ആവശ്യപ്പെട്ട്​ ഫേസ്​ബുക്കില്‍ ‘പരസ്യം’ ചെയ്​തത്​.

ഹോണററി വൈല്‍ഡ്​ലൈഫ്​ വാര്‍ഡന്‍ രോഹന്‍ ഭാതെയും വനം വകു​പ്പ്​ ഉദ്യോഗസ്​ഥരും നടത്തിയ പരിശോധനയില്‍ വെള്ളിയാഴ്ച കാരാടുള്ള വീട്ടില്‍ വെച്ച്‌​​ പ്രതിയെ അറസ്റ്റ്​ ചെയ്​തത്​. എന്നാല്‍ അന്വേഷണത്തില്‍ ഇയാളുടെ പക്കല്‍ പുള്ളിപ്പുലി കുഞ്ഞുങ്ങള്‍ ഇല്ലെന്നും തമാശക്ക്​ വേണ്ടിയാണ്​ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്​ ഇട്ടതെന്നും റേഞ്ച്​ ഫോറസ്റ്റ്​ ഓഫീസര്‍ വിലാസ്​ കാലെ പറഞ്ഞു.

Related Articles

Back to top button