KeralaLatest

വൈദ്യകുലപതി 99 ന്റെ നിറവില്‍

“Manju”

പ്രമുഖ ആയുര്‍വേദ ആചാര്യന്‍ വൈദ്യകുലപതി ഡോ. പി.കെ വാരിയര്‍ ഇന്ന് 99 വയസ്സ് പിന്നിടുന്നു. അല്പം ശാരീരിക കുറവുകള്‍ ഉണ്ടെന്നേ ഉള്ളൂ. ബുദ്ധിയ്ക്കും ഓര്‍മ്മയ്ക്കും ഒരു മങ്ങലുമില്ല. പുതിയ ലോകത്തിനു വേണ്ടി എന്തു ചെയ്യാനാവും എന്നാണു സദാ അദ്ദേഹത്തിന്റെ ചിന്ത.

പന്നിയംപിള്ളി കൃഷ്ണന്‍കുട്ടി വാരിയര്‍ എന്നാണ് മുഴുവന്‍ പേര് ഇടവമാസത്തിലെ കാര്‍ത്തിക നാളില്‍ 1921 ജൂണ്‍ 5 ന് ആയിരുന്നു വാര്യരുടെ ജനനം. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ ഇന്ന് അദ്ദേഹത്തിന് ജന്മനക്ഷത്ര പ്രകാരം പിറന്നാളാണ്.
കോവി‍ഡ് ബാധ അധികമായി തുടങ്ങിയപ്പോള്‍ ഡോ. വാരിയര്‍ പറഞ്ഞു, പ്രതിരോധമാണ് പ്രധാനം. ഇടയ്ക്ക് ഇഞ്ചിയും ശര്‍ക്കരയും കഴിയ്ക്കുക പ്രതിരോധ ശക്തി കൈവരും കഫമകറ്റാന്‍ ദിവസത്തില്‍ രണ്ടു തവണയെങ്കിലും ഉപ്പു വെള്ളം കുലുക്കുഴിയുക. ഇത്രയും ലളിതമായി ആര്‍ക്കും എന്നും ചെയ്യാവുന്ന ഒരു പ്രതിരോധ വിദ്യ ആര്‍ക്കു പറഞ്ഞു തരാനാവും.
വയസ്സുകാലത്ത് കാഴ്ചയും കേഴ്വിയും കുറയാതിരിയ്ക്കാന്‍ മരുന്നുകള്‍ ഉപയോഗിക്കാറുള്ള പോലെ സ്വരശുദ്ധി സൂക്ഷിക്കാനുള്ള മരുന്നും വേണം. അത്തരമൊരു മരുന്നു ഉണ്ടാക്കിക്കഴിഞ്ഞു. സ്വന്തം ജീവനക്കാരില്‍ അതു പരീക്ഷിയ്ക്കുകയാണിപ്പോള്‍ അഷ്ടാംഗ ഹൃദയത്തിന്റെ താളുകളില്‍ നിന്നാണ് ഡോ. വാരിയര്‍ ഈ മരുന്നു കണ്ടെടുത്തത്.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ചീഫ് ഫീസിഷ്യനും അതിന്റെ മാനേജിന്റെ ട്രസ്റ്റിയായാണ്. ആര്യവൈദ്യശാലയുടെ സ്ഥാപകന്‍ വൈദ്യരത്നം ഡോ. പി.എസ് വാരിയരുടെ ഇളയെ അനന്തരവനാണ്.
1999 അദ്ദേഹത്തിനു പത്മശ്രീ ലഭിച്ച 2010 ല്‍ പത്മഭൂഷനും 1999ല്‍ സര്‍വ്വകലാശാല സി. ലിറ്റ് നല്‍കി ആദരിച്ചു.
ആര്യവൈദ്യശാല നടത്തിക്കൊണ്ടു പോകുന്നതിലും ആയുര്‍വേദത്തെ മികച്ച ചികിത്സാ ശാസ്ത്രമാക്കി മാറ്റുന്നതിലും ഡോ. പി. കെ വാരിയര്‍ നിര്‍ണ്ണായ പങ്കു വഹിച്ചിട്ടുണ്ട്. 1954 ല്‍ ആണ് ജേഷ്ഠന്‍ മാധവ വാരിയറില്‍ നിന്നും ആര്യവൈദ്യശാലയുടെ ചുമതല ഏല്‍ക്കുന്നത്.
തനിമയുള്ള ആയുര്‍വേദ മരുന്നുകളും ചികിത്സയും നല്‍കി, വൈദ്യ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ഊന്നല്‍ നല്‍കി ആയുര്‍വേദത്തെ സംരക്ഷിക്കാനും വികസിപ്പിക്കാനും നീക്കി വെച്ച സമര്‍പ്പിത ജീവിതമാണ്. ഡോ.പി. കെ വാരിയരുടേത്. അടുത്ത കൊല്ലം അദ്ദേഹത്തിന് 100 തികയും.

Related Articles

Back to top button