Uncategorized

ആർഎഎസ്, ബയോഫ്ലോക്ക്‌ യൂണിറ്റ് അന്തിമ ഗുണഭോക്തൃ പട്ടിക അംഗീകരിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

തൃശ്ശൂർ : റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, ബയോഫ്ലോക്ക്‌ യൂണിറ്റുകളിലേക്കുള്ള അന്തിമ ഗുണഭോക്തൃ പട്ടികയ്ക്ക് അംഗീകാരം നൽകി. ജില്ലാ കലക്ടർ എസ് ഷാനവാസ് അധ്യക്ഷത വഹിച്ച ഫിഷറീസ് വകുപ്പ് ജില്ലാ സമിതി യോഗത്തിലാണ് തീരുമാനം. പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതിയുടെ ഭാഗമായ മത്സ്യകൃഷി പദ്ധതികളാണ് ഇവ. റീ സർക്കുലേറ്റ് അക്വാകൾച്ചർ സിസ്റ്റത്തിന് (ആർഎഎസ്) 63 അപേക്ഷയും ബയോഫ്ലോക്കിന് 365 അപേക്ഷയുമാണ് ലഭിച്ചത്. വെള്ളത്തിന്റെ ഗുണനിലവാരം, കുടുംബശ്രീ വനിതാ അംഗങ്ങൾ, പട്ടികജാതി പട്ടികവർഗ്ഗക്കാർ, ഇതുവരെ സബ്സിഡി ആനുകൂല്യങ്ങൾ കൈപറ്റാത്തവർ തുടങ്ങി പത്ത് മാനദണ്ഡങ്ങൾക്കനുസരിച്ച് അപേക്ഷകൾ വിലയിരുത്തി. റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ ആർഎഎസ് വിഭാഗത്തിൽ 47ഴും ബയോഫ്ലോക്ക് ഇനത്തിൽ 232 അപേക്ഷകളുമാണ് യോഗ്യത നേടിയത്. പട്ടികയിലെ 40 ആർഎസ്എസ്, 80 ബയോഫ്ലോക്ക് അപേക്ഷകളാണ് അംഗീകരിച്ചത്. യോഗ്യത നേടിയ ബാക്കിയുള്ളവർക്ക് പിന്നീട് അവസരം നൽകും.

ജല ആവശ്യകത കുറഞ്ഞ നൂതന മത്സ്യ കൃഷി പദ്ധതിയാണ് ആർ എ എസ്. മത്സ്യത്തോടൊപ്പം പച്ചക്കറിയും വളർത്താൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. സ്വന്തമായി കുളങ്ങൾ ഇല്ലാത്തവർക്കും മത്സ്യകൃഷി ചെയ്യാൻ സാധിക്കുന്ന രീതിയാണ് ബയോഫ്ലോക് മത്സ്യകൃഷി. ജലത്തിലെ അമോണിയയെ നിയന്ത്രിച്ച് മത്സ്യത്തിന് ആവശ്യമായ സൂക്ഷ്മജീവികൾ അടങ്ങുന്ന ആഹാരം ടാങ്കിൽ തന്നെ ഉത്പാദിപ്പിച്ച് മത്സ്യം വളർത്തുന്ന രീതിയാണിത്. ഇതുവഴി ജലത്തെയും കൃത്രിമ രീതിയുടെയും അളവ് കുറയ്ക്കാൻ സാധിക്കും. പദ്ധതികൾ വഴി നൈൽ തിലോപ്പിയ മത്സ്യത്തെയാണ് നിക്ഷേപിക്കുക. 7.5 ലക്ഷം രൂപയാണ് ചിലവ്. വർഷത്തിൽ രണ്ടുതവണ വിളവെടുപ്പ് സാധിക്കും.

പദ്ധതി ചിലവിലേക്ക് പട്ടികജാതി പട്ടിക വിഭാഗക്കാർക്കും സ്ത്രീ സംരംഭകർക്കും 60 ശതമാനം സബ്സിഡി ലഭിക്കും. ജനറൽ വിഭാഗത്തിന് 40 ശതമാനം സബ്സിഡിയും. സാമ്പത്തിക സഹായം ആവശ്യമുള്ളവർക്ക് ബാങ്ക് വായ്പ ധനസഹായവുമുണ്ട്. ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജോ ജോസ്, കൃഷി വകുപ്പ് ജോയിന്റ് ഡയറക്ടർ, ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ റഫീക്ക ബീവി, പനങ്ങാട് ഫിഷറീസ് കോളേജ് ഡീൻ, പ്രിൻസിപ്പൽ കൃഷി വിജ്ഞാൻ കേന്ദ്ര എന്നിവരടങ്ങുന്ന സമിതിയാണ് ആക്ഷൻ പ്ലാൻ അംഗീകരിച്ചത്.

Related Articles

Back to top button