KeralaLatestMalappuramThiruvananthapuramThrissur

പണിമുടക്കില്ല; നാളെ പ്രൈവറ്റ് ബസുകൾ ഓടും.

“Manju”

ഷൈലേഷ്കുമാർ കൻമനം

തൃശൂർ:യാത്രക്കാരില്ലാത്തതിനാൽ സർവീസ് നഷ്ടത്തിലാണെന്ന വാദമുയർത്തി നാളെ മുതൽ  നടത്താനിരുന്ന പ്രൈവറ്റ്ബസ്  പണിമുടക്ക് പിന്‍വലിച്ചു.   പ്രൈവറ്റ് ബസ്  സര്‍വ്വീസ് സംഘടനകൾക്കുള്ളിൽ നിന്നു തന്നെയുള്ള എതിർപ്പാണ് കാരണം. സർവീസ് നിർത്തിവെക്കാനുള്ള ചില സംഘടനകളുടെ ഏകപക്ഷീയമായ തീരുമാനത്തെ  കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ തള്ളിക്കളയുമെന്നും  നാളെ ബസ് സർവീസ് നടത്തുമെന്നും ജില്ലഭാരവാഹി മുജീബ് റഹ്മാൻ പറഞ്ഞു.
കൊവിഡ് കാലഘട്ടത്തിലെ സർവീസ് വൻ നഷ്ടത്തിലാകയാൽ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ മൂന്ന് മാസത്തെ നികുതി ഒഴിവാക്കിത്തരണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തെ നികുതി സംസ്ഥാന സർക്കാർ ഒഴിവാക്കി എന്ന് മാത്രമല്ല; യാത്രാ നിരക്ക് വർദ്ധിപ്പിക്കുകയും ചെയ്തു. ഇപ്പോൾ വീണ്ടും മൂന്ന് മാസത്തെ നികുതി കൂടി ഒഴിവാക്കി തരണമെന്നാണ് ബസുടമകൾ ആവശ്യപ്പെടുന്നത്. എന്നാൽ ഇത് ബസ് സർവ്വീസ് നിർത്തിവെച്ച് ജി ഫോം നൽകി നികുതി ഒഴിവാക്കാനുള്ള തന്ത്രപരമായ നീക്കമാണ് ഒരു വിഭാഗം ബസുടമകൾ നടത്തുന്നതെന്നും ആക്ഷേപമുണ്ട്.
അതേ സമയം ബസ് ഓടിയാലും, ഇല്ലെങ്കിലും യാതൊരു കുഴപ്പവുമില്ലെന്ന മട്ടിലാണ് യാത്രക്കാർ. യുവാക്കളും, ദിവസ വേതനക്കാരും ഇരുചക്ര, സ്വകാര്യ വാഹനങ്ങളെയാണ് കൂടുതൽ ആശ്രയിക്കുന്നത്. വിദ്യഭ്യാസ- വിനോദ കേന്ദ്രങ്ങളും, ആരാധനാലയങ്ങളും അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ പൊതു യാത്രകൾ പാടെ കുറഞ്ഞു. ഇതോടെ മറ്റെല്ലാ വ്യവസായങ്ങളേയും പോലെ ബസ് വ്യവസായത്തേയും ബാധിച്ചു. കോവിഡ് കാലഘട്ടത്തിൽ ഇതൊരു പുതുമയല്ലാതായിരിക്കുകയാണ്. പഴയ പോലെ എന്തിനും, ഏതിനും പണിമുടക്കും, നിരക്ക് വർദ്ധിപ്പിക്കലും പതിവാക്കിയ ബസ് ഉടമകളുടെ കാലാഹരണപ്പെട്ട തന്ത്രങ്ങൾ ഇപ്പോൾ ഫലിക്കില്ല എന്നു സാരം.

Related Articles

Back to top button