KeralaLatest

മനസ്സ് നന്നായാല്‍ ഗുരു നമ്മളില്‍ പ്രവര്‍ത്തിക്കും: പാലോട്ടുകോണം സത്സംഗം നടന്നു

“Manju”

പാലോട്ടുകോണം: ജീവിതത്തില്‍ വിജയിക്കാന്‍ അവരവരുടെ മനസ്സിനെ ഒരുക്കി നിര്‍ത്താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണം. നമ്മള്‍ വിചാരിച്ചാല്‍ മാത്രമേ നമ്മളെ തിരുത്താന്‍ സാധിക്കുകയുള്ളു. അങ്ങനെ രക്ഷപ്പെടുവാനുള്ള മനസ്സുമായി നമ്മള്‍ വന്നാല്‍ ഗുരു നമ്മളില്‍ പ്രവര്‍ത്തിക്കുമെന്ന് ശാന്തിഗിരി സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഹെഡ് സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വി പറഞ്ഞു. പൂജിത പീഠം സമര്‍പ്പണവുമായി ബന്ധപ്പെട്ട് ഇന്നലെ പാലോട്ടുകോണം യൂണിറ്റില്‍ നടന്ന സത്സംഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.

സി രാജാമണിയമ്മ, ശ്രീകുമാര്‍ എസ് തുടങ്ങിയവര്‍ പങ്കെടുത്തു. സത്സംഗത്തിന് ശേഷം പ്രസാദവിതരണവും ആഹാരവിതരണവും നടന്നു.

Related Articles

Back to top button