International

കാബൂളിൽ സ്‌ഫോടനം; രണ്ട് താലിബാൻ നേതാക്കൾക്ക് പരിക്ക്

“Manju”

കാബൂൾ: അഫ്ഗാനിസ്താനിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് താലിബാൻ നേതാക്കൾക്ക് പരിക്ക്. കാബൂളിൽ രാവിലെ 11 മണിയോടെയായിരുന്നു സ്‌ഫോടനം. താലിബാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉപവക്താവ് അഖിൽ ജൻ ഒസം ആണ് ഇക്കാര്യം അറിയിച്ചത്. കാബൂൾ നഗരത്തിൽ നിർത്തിയിട്ടിരുന്ന സൈനിക വാഹനത്തിന് നേരെയായിരുന്നു ആക്രമണം.

ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഭരണകൂടം പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് താലിബാൻ അറിയിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

അതേസമയം, ഇന്നലെ പാക് അതിർത്തിക്ക് സമീപമുള്ള കിഴക്കൻ അഫ്ഗാനിസ്താൻ പ്രദേശത്ത് ബോംബ് സ്‌ഫോടനം നടന്നിരുന്നു. അപകടത്തിൽ ഒമ്പത് കുട്ടികളാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നംഗർഹർ പ്രവിശ്യയിലായിരുന്നു സംഭവം.

Related Articles

Back to top button