IndiaLatest

ദാഹജലത്തിനായി സമരം: വെള്ളത്തിനായി നാടാകെ നെട്ടോട്ടം

“Manju”

ബെംഗളുരു: നഗരത്തില്‍ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ടാങ്കര്‍ ജലത്തിന്റെ വില 600-1200 രൂപയായി സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രിച്ചു. ടാങ്കര്‍ ജലത്തിന് 2,500-3,500 വരെ ഈടാക്കുന്നുവെന്ന പരാതി വ്യാപകമായതോടെയാണിത്. പുതുക്കിയ നിരക്ക് പ്രകാരം 6000 ലിറ്റര്‍ വെള്ളം അഞ്ചുകിലോമീറ്റര്‍ ചുറ്റളവില്‍ വിതരണം ചെയ്യാന്‍ 600 രൂപയാണ് നല്‍കേണ്ടത്.
5 മുതല്‍ 10 കി ലോമീറ്റര്‍ വരെ 750 രൂപ നല്‍കണം. 8,000 ലീ റ്റര്‍ വെള്ളത്തിന് 5 കി ലോമീറ്റര്‍ ചുറ്റളവി ല്‍ 700 രൂപയാണു നല്‍കേണ്ടത്. 5 മുതല്‍ 10 കി ലോമീറ്റര്‍ വരെ 850 രൂപ നല്‍കണം. 10,000 ലീറ്റര്‍ 5 കി ലോമീറ്ററിനുള്ളില്‍ ലഭിക്കാന്‍ 1,000 രൂപയും 5 മുതല്‍ 10 കി ലോമീറ്റര്‍ വരെ 1,200 രൂപയുമാണു നല്‍കേണ്ടത്. വിതരണം കാര്യക്ഷമമാക്കാന്‍ ജലവിതരണ വകുപ്പ് 200 ടാങ്കറുകള്‍ വാടകയ്‌ക്കെടുത്തിട്ടുണ്ട്. ജലക്ഷാമം രൂക്ഷമായതോടെ നഗരത്തിലെ സ്വകാര്യ സ്‌കൂളുകള്‍ ക്ലാസുകള്‍ ഓണ്‍ലൈനാക്കി. ജലത്തിനായി ആശ്രയിച്ചിരുന്ന കുഴല്‍ക്കിണര്‍ പൂര്‍ണമായും വറ്റിയെന്നും ടാങ്കര്‍ ജലം ലഭ്യമല്ലാതെ വന്നതോടെ സ്‌കൂള്‍ അടയ്ക്കാന്‍ തീരുമാനച്ചതെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

ജലക്ഷാമത്തെ തുടര്‍ന്ന് നഗരവാസികളെ സഹായിക്കാനായി ബിബിഎംപി ആരംഭിച്ച ഹെല്‍പ് ലൈനിലേക്ക് പരാതി പ്രവാഹമാണ്. ടാങ്കറില്‍ വെള്ളം എത്താത്തതും അമിത വില ഈടാക്കുന്നതുമാണ് പരാതി.

ഒരാഴ്ചയ്ക്കുള്ളില്‍ ജലക്ഷാമം പരിഹരിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് യുവമോര്‍ച്ച ദേശീയ പ്രസിഡന്റ് തേജസ്വി സൂര്യ എംപി മുന്നറിയിപ്പ് നല്‍കി. ജലവിതരണ വകുപ്പ് ചെയര്‍മാന്‍ രാം പ്രസാദ് മനോഹരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രതികരണം.

Related Articles

Back to top button