Uncategorized

പൊലീസുകാരന്റെ പിടിവാശിയില്‍‌ പരീക്ഷ മുടങ്ങിയ PSC ഉദ്യോഗാര്‍ഥിക്ക് പരീക്ഷ എഴുതാന്‍ അവസരം

“Manju”

കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥന്റെ വാശിയില്‍ പി.എസ്.സ് പരീക്ഷ മുടങ്ങിയ ഉദ്യോഗാര്‍ഥി ആറു മാസത്തിന് ശേഷം പരീക്ഷ എഴുതി. രാമനാട്ടുകര മുട്ടുംകുന്ന്താഴെ പാണഴിമേത്തല്‍ അരുണ്‍ നിവാസില്‍ ടി.കെ.അരുണിനായിരുന്നു ദുരനുഭവം ഉണ്ടായത്. ഇപ്പോള്‍ അരുണ്‍ നഷ്ടമായ പരീക്ഷ എഴുതിയിരിക്കുകയാണ്. വഴി മുടക്കിയ പൊലീസ് ഉദ്യോഗസ്ഥന്റെ ജോലി നഷ്ടമാകാതിരിക്കാന്‍ അരുണ്‍‌ പരാതി പിന്‍വലിക്കുകയും മാപ്പ് നല്‍കുകയും ചെയ്തു.

ബിരുദം അടിസ്ഥാനയോഗ്യതയായ തസ്തികകളിലേക്കു നിയമനത്തിനു പിഎസ്‌സി നടത്തിയ പ്രിലിമിനറി പരീക്ഷ എഴുതാന്‍ മീഞ്ചന്ത ജിഎച്ച്‌എസ്‌എസിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു അരുണ്‍. ഫറോക്ക് സ്റ്റേഷന്‍ പരിസരത്ത് ഗതാഗത തടസ്സമുണ്ടായപ്പോള്‍ അരുണ്‍ യു ടേണ്‍ എടുത്ത് മറ്റൊരു വഴിക്കു പോകാന്‍ ശ്രമിക്കുന്നതിനിടെ ഗതാഗതം നിയന്ത്രിച്ചിരുന്ന പൊലീസുകാരന്‍ അരുണിനെ തടയുകയായിരുന്നു.

ബൈക്ക് റോഡരികിലേക്ക് മാറ്റിയപ്പോള്‍ പൊലീസുകാരന്‍ വന്ന് താക്കോല്‍ ഊരിമാറ്റി തിരികെ ഗതാഗതം നിയന്ത്രിക്കുന്നതിനായി പോയി.പിഎസ്‍സി പരീക്ഷയ്ക്കു പോവുകയാണെന്നു പറഞ്ഞിട്ടും വിട്ടില്ല. 1.20നു ബൈക്ക് തൊട്ടടുത്തുള്ള സ്റ്റേഷനിലേക്ക് മാറ്റി.

എസ്.ഐ ഇടപെട്ടതോടെ അരുണിനെ പൊലീസ് ജീപ്പില്‍ കയറ്റി പരീക്ഷാ കേന്ദത്തിലെത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പരീക്ഷ കേന്ദ്രത്തിലെത്തിയപ്പോഴേക്കും പരീക്ഷ കേന്ദ്രത്തിലെ റിപ്പോര്‍ട്ടിങ് സമയം അവസാനിച്ചിരുന്നു.

Related Articles

Back to top button