KeralaLatest

ആടുജീവിതത്തിന്റെ വ്യാജൻ പുറത്ത്

“Manju”

അണിയറപ്രവർത്തകരെ ആശങ്കപ്പെടുത്തികൊണ്ട് ആടുജീവിതത്തിന്റെ വ്യാജപതിപ്പ് പുറത്ത്. കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയ ചിത്രത്തിന്റെ വ്യാജപതിപ്പ് കാനഡയിലാണ് ഇറങ്ങിയത്. മികച്ച പ്രേക്ഷക പ്രതികരണത്തോടെ സിനിമ മുന്നേറുന്നതിനിടയിലാണ് വ്യാജ പതിപ്പ് പുറത്തിറങ്ങിയത്.

കാനഡയിലും അമേരിക്കയിലുമൊക്കെ റിലീസ് ആയ സിനിമകളുടെ വ്യാജപതിപ്പുകള്‍ ഐപിടിവിയില്‍ വളരെ വേഗത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇതേ രീതിയിലാണ് ആടുജീവിതത്തിന്റെയും വ്യാജൻ ഇറങ്ങിയിരിക്കുന്നത്.

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് ആടുജീവിതത്തെ വിലയിരുത്തുന്നത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ ദൃശ്യാവിഷ്കാരമാണ് സിനിമ. അമല പോളാണ് ചിത്രത്തിലെ നായിക. എആർ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Related Articles

Back to top button