ArticleLatest

ഗാമ വന്ന ദിനം അധിനിവേശത്തിന്റെ ദുർദ്ദിനം

“Manju”

 

കോഴിക്കോട്ടെ തിരുവങ്ങൂരിനടു ത്തുള്ള കാപ്പാട് കടപ്പുറത്തു വാസ്‌കോ ഡി ഗാമ കപ്പലിറങ്ങിയിട്ട് ഇന്ന് 522 വർഷം ആവുന്നു . വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഗാമയുടെ സന്ദർശനത്തിന്റെ പേരിലാണ് കാപ്പാട് ഇന്നും അറിയപ്പെടുന്നത്.

യൂറോപ്പിൽ നിന്ന് കടൽ മാർഗ്ഗം ഇന്ത്യയിൽ എത്തി എന്നതിനേക്കാൾ ഇന്ത്യയിൽ 450 വർഷത്തിൽ ഏറെ നീണ്ട യൂറോപ്യൻ അധിനിവേശത്തിനും ആധിപത്യത്തിനും തുടക്കമിട്ടു എന്നതാണ് പ്രധാനം .

ആ കടപ്പുറത്തെ കാപ്പാക്കടവെന്ന് നാട്ടുകാരും കാപ്പാടെന്ന് വിനോദസഞ്ചാരികളും ഇപ്പോൾ വിളിക്കുന്നു.

മലബാർ തീരത്തേക്കുള്ള കവാടമായിരുന്നു ഒരുകാലത്ത് കാപ്പാട്. എന്നാൽ കാപ്പാടിന്റെ പേര് ചരിത്രത്താളുകളിൽ ഇടം പിടിച്ചത് പോർച്ചുഗീസ് നാവികനായ വാസ്കോ ഡ ഗാമ 1498 മെയ് 20 ന് കാപ്പാടെത്തുന്നതോടെയാണ്. ഗാമയുടെ കാപ്പാടിന്റെ മണ്ണിൽ കാലുകുത്തിയ ആ മുഹൂർത്തത്തിന് ചരിത്രപ്രാധാന്യം ഉണ്ടെങ്കിലും ഗാമയെ കടൽകൊള്ളക്കാരനും നിർദ്ദയനായ കൊലയാളി ആയാണ് ഇന്ന് ലോകം കാണുന്നത് .

ഗാമയേയും കൂട്ടരേയും സാമൂതിരി സ്വീകരിച്ചെങ്കിലും അദ്ദേഹം അവരെ അത്രകണ്ട് പ്രോത്സാഹിപ്പിച്ചിരുന്നില്ല. ആദ്യം കച്ചവടക്കാരൻ ആയാണ് വന്നത് .മൂന്നാം തവണ പോർച്ചുഗീസ് സൈന്യാധിപൻ ആയാണ് എത്തിയത് .രണ്ട് തവണ സാമൂതിരി ഗാമയെ തുരത്തി ഓടിച്ചെങ്കിലും മൂന്നാം വരവിൽ ഗാമ കോഴിക്കോട് പട്ടണം വെടിവച്ചു തകർത്തു .ഒട്ടേറെ പേരെ കൊന്നൊടുക്കുക യും ചെയ്തു .

വെറുമൊരു കാൽവെപ്പായിരുന്നില്ല ഗാമയുടേത്. ഇന്ത്യയും യൂറോപ്പും തമ്മിലുള്ള നീണ്ടതും സംഘർഷ ഭരിതവുമായ ബന്ധത്തിന്റെ തുടക്കം കൂടിയായിരുന്നു അത്. ഇന്ത്യയിലെ സുഗന്ധവ്യഞ്ജനങ്ങളും സമ്പത്തും തന്നെയായിരുന്നു പോർച്ചുഗീസുകാരേയും ആകർഷിച്ചത്. സാമൂതിരിയുടെ കീഴിലായിരുന്ന കോഴിക്കോട് അന്നത്തെ സുപ്രധാന വാണിജ്യകേന്ദ്രം കൂടിയായിരുന്നു.

കോഴിക്കോട് നഗരത്തിൽ നിന്നും ഏകദേശം 18 കിലോമീറ്ററാണ് കാപ്പാട്ടേക്കുള്ളത്. കടപ്പുറം എത്തുന്നതിന് അൽപ്പം വടക്കുമാറി വാസ്കോ ഡ ഗാമ വന്നിറങ്ങിയതിനെ അടയാളപ്പെടുത്തുന്ന സ്മാരകം കാണാം. ” 1498-ൽ വാസ്കോ ഡ ഗാമ ഇവിടെ കപ്പക്കടവിൽ കപ്പലിറങ്ങി” എന്ന് ഇംഗ്ലീഷിൽ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

Back to top button