InternationalLatest

500ാം കരിയര്‍ ഗോളുമായി ലൂയിസ് സുവാരസ്

“Manju”

ശ്രീജ.എസ്‌

500ാം കരിയര്‍ ഗോള്‍ പട്ടികയില്‍ ഇടം നേടി ലൂയിസ് സുവാരസ്. ലാ ലീഗയില്‍ ആല്‍വ്‌സിനെതിരേ ഒരു ഗോള്‍ നേടിയതോടെയാണ് മുന്‍ ബാഴ്‌സ താരം 500 ഗോള്‍ ക്ലബില്‍ ഇടം നേടിയത്. 54ാം മിനിറ്റിലാണ് സുവാരസിന്റെ ചരിത്ര നേട്ടം. സുവാരസിന്റെ ഏക ഗോളോടെ അത്ലാന്റിക്കോ ആല്‍വ്‌സിനെ പരാജയപ്പെടുത്തി. ജയത്തോടെ ഒന്നാം സ്ഥാനത്തെ ലീഡ് നാല് പോയിന്റാക്കാനും അത്ലാന്റിക്കോ മാഡ്രിഡിനായി.

സുവാരസിന്റെ ഈ സീസണിലെ 19ാം ഗോളാണിത്. ഉറുഗ്വെ താരമായ സുവാരസ് ബാഴ്‌സക്കായി 194 ഗോളുകളും ലിവര്‍പൂളിനായി 69, അയാകസിനായി 81, ദേശീയ ടീമിനായി 82 ഗോളും താരം നേടിയിട്ടുണ്ട്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്‌, റോബര്‍ട്ടോ ലെവന്‍ഡോസ്‌കി എന്നിവരാണ് ഇതിന് മുമ്ബ് 500 ഗോള്‍ ക്ലബ്ബില്‍ ഇടം നേടിയ താരങ്ങള്‍.

Related Articles

Back to top button