IndiaLatest

ആധാര്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള സമയപരിധി നീട്ടി

“Manju”

ആധാര്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള സമയപരിധി 2023 സെപ്തംബര്‍ 14 വരെയായി നീട്ടി. പത്ത് വര്‍ഷം മുൻപെടുത്ത ആധാര്‍ കാര്‍ഡുകള്‍ സൗജന്യമായി ഓണ്‍ലൈനില്‍ പുതുക്കാവുന്നതാണ്. കേരള സംസ്ഥാന ഐടി മിഷന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യത്തിന്റെ അറിയിപ്പ് പുറത്തുവിട്ടത്. എന്നാല്‍ മൊബൈല്‍ നമ്ബര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ ഓണ്‍ലൈൻ സംവിധാനം ഉപയോഗിക്കാൻ കഴിയുകയുള്ളൂ എന്നും അറിയിപ്പിലുണ്ട്.

പത്തുവര്‍ഷത്തിലേറെയായി ആധാര്‍ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാത്തവര്‍ക്ക് അവരുടെ മേല്‍വിലാസമോ, ജനനത്തിയതിയോ, മറ്റ് വിവരങ്ങളോ സൗജന്യമായി തിരുത്തുന്നതിന് ജൂണ്‍ 14 വരെയായിരുന്നു നേരത്തെ അനുവദിച്ച സമയപരിധി.

എന്നാല്‍ അക്ഷയ സെന്ററുകളിലെ ഉള്‍പ്പെടെ സാങ്കേതികപ്രശ്‌നങ്ങള്‍ കാരണം വെബൈസൈറ്റ് ലഭ്യമല്ലെന്ന കാരണത്താല്‍ നിരവധിപേര്‍ക്ക് ആധാര്‍ പുതുക്കാനുള്ള അവസരം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് കാലാവധി നീട്ടിക്കൊണ്ടുള്ള അറിയിപ്പ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അക്ഷയ
കേന്ദ്രങ്ങള്‍ വഴിയും ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും സേവനം ലഭ്യമാക്കാവുന്നതാണ്. ഇതിനായി 50
രൂപയാണ് ഫീസ് നല്‍കേണ്ടത്.

Related Articles

Back to top button