KeralaLatest

പത്രാധിപർ കെ.സുകുമാരൻ സ്മാരക അവാർഡ് പി.സുരേഷ് ബാബുവിന്.

“Manju”

 

തിരുവനന്തപുരം : പ്രാദേശിക മാദ്ധ്യമ രംഗത്തെ മികച്ച റിപ്പോർട്ടിംഗിനുള്ള ഈ വർഷത്തെ പത്രാധിപർ കെ.സുകുമാരൻ സ്മാരക അവാർഡ് കേരളകൗമുദി പോത്തൻകോട് ബ്യൂറോ ലേഖകൻ പി.സുരേഷ് ബാബുവിന്. പ്രാദേശിക തലത്തിൽ ജനകീയ പ്രശ്നങ്ങൾ മുൻനിർത്തി തയ്യാറാക്കിയ നിരവധി
വികസനാേത്മുഖ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് അവാർഡ്. കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച ജനക്ഷേമ വികസന പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ സദാ ജാഗ്രത പുലർത്തിയതും അവാർഡിന് അർഹനാക്കി പോത്തൻകോട് മേഖലയിൽ കെ.ജെ.യു.മുൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്നു.
കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന വെെസ് പ്രസിഡന്റ്, തിരുവനന്തപുരം റൂറൽ പോത്തൻകോട് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. കുളത്തൂർ ഗുരുനഗർ ടി.സി. 99/2017 ൽ പുതുവൽമണക്കാട് വീട്ടിൽ പരേതരായ ആർ.പുരുഷോത്തമന്റെയും എസ്.ശാരദയുടെയും മകനാണ്. ഭാര്യ: വിജയകുമാരി മക്കൾ: ഗായത്രി സുരേഷ്, ആദിനാഥ്.

Related Articles

Back to top button