IndiaLatest

തക്കാളി കൃഷിക്ക് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു കര്‍ഷകന്‍

“Manju”

രാജ്യത്തുടനീളം തക്കാളിയുടെ വില കുതിച്ചുയരുന്ന സാഹചര്യമാണ്. വില കൂടുന്നതിനോടൊപ്പം തക്കാളി മോഷണവും കൂടികൊണ്ടിരിക്കുകയാണ് എന്നതാണ് പുറത്തു വരുന്ന വാര്‍ത്തകളില്‍ നിന്നും വ്യക്തമാകുന്നത്.

താക്കളിക്ക് വില കൂടിയതില്‍ പിന്നെ നിരവധി മോഷണ വാര്‍ത്തകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ കര്‍ഷകൻ മോഷണം ഭയന്ന് തന്റെ വയലില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരിക്കുകയാണ്. ഉയര്‍ന്ന വിലയുള്ള സാഹചര്യത്തിലാണ് ഫാമില്‍ ക്യാമറ സ്ഥാപിക്കാൻ കര്‍ഷകൻ തീരുമാനിച്ചത്.

മഹാരാഷ്ട്രയില്‍ തക്കാളിയുടെ വില കിലോഗ്രാമിന് ഏകദേശം 160 രൂപയാണ്. 22,000 രൂപ ചെലവഴിച്ചാണ് കര്‍ഷകൻ തന്റെ വയലില്‍ ക്യാമറകള്‍ സ്ഥാപിച്ചത്. ഇത് വളരെ അത്യാവശ്യം ആണെന്നും കര്‍ഷകനായ ശരദ് റാവട്ടെ പറഞ്ഞു.

Related Articles

Back to top button