KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ടുഡെ (28-12-2023 ) വ്യാഴാഴ്ച ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പ്രധാന പരിപാടികൾ

“Manju”

ശാന്തിഗിരി ആശ്രമം ചെന്നൈ സില്‍വര്‍ ജൂബിലി ആഘോഷം :

  • സില്‍വര്‍ ജൂബിലി ആഘോഷം തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു. വിശിഷ്ടാതിഥികളെ ക്ഷണിക്കല്‍ തുടരുന്നു.

വിവാഹം : ശാന്തിഗിരി ആശ്രമം, ചന്ദിരൂര്‍ ബ്രാഞ്ചില്‍ വെച്ച് ചേര്‍ത്തല കോടംതുരുത്ത് എഴുപുന്ന തെക്ക് കുരണ്ടിപ്പള്ളി വീട്ടില്‍ കെ.എസ്. സുനില്‍കെ.ഷീബ ദമ്പതികളുടെ മകന്‍ കെ.എന്‍.പ്രണവും ചേര്‍ത്തല ചന്ദിരൂര്‍ തോന്നിശ്ശേരില്‍ വീട്ടില്‍ റ്റി.എസ്. ശ്രീനിവാസന്‍പി.കെ. ഗിരിജ ദമ്പതികളുടെ മകള്‍ റ്റി.എസ്. ശാന്തിപ്രഭയും തമ്മിലുള്ള വിവാഹം ഉച്ചയ്ക്ക് 11 നും 12 നും മദ്ധ്യേ നടക്കുന്നു.

ജനറല്‍ സെക്രട്ടറി പങ്കെടുക്കുന്ന പ്രോഗ്രാം :

പുത്തന്‍കാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് കരോള്‍ സന്ധ്യ ഓഫിര്‍ത്തയില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുത്ത് സംസാരിക്കുന്നു.

ഗൃഹപ്രവേശം : വയനാട് സുല്‍ത്താന്‍ബത്തേരി തുളിവലില്‍ റ്റി.ആര്‍.രതീഷ് പണികഴിപ്പിച്ച ഭവനത്തിന്റെ ഗൃഹപ്രവേശം ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്നു. സുല്‍ത്താന്‍ ബത്തേരി ആശ്രമം ചീഫ് ജനനി അഭേദ ജ്ഞാനതപസ്വിനി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

ഷോപ്പ് ഉദ്ഘാടനം : തലശ്ശേരി പാതിരിയാട് കരുണമന്ദിരത്തില്‍ എം.കെ. സിദ്ധാര്‍ത്ഥന്‍ ആരംഭിക്കുന്ന പുതിയ ഷോപ്പിന് ഇന്ന് രാവിലെ 11 മണിക്ക് തലശ്ശേരി ഏരിയ ഇന്‍ചാര്‍ജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി തിരിതെളിക്കുന്നു.

ശിലാസ്ഥാപനം : ഓതല്ലൂര്‍ കുന്നത്തുപറമ്പില്‍ കെ.പി. സുകു നിര്‍മ്മിക്കുന്ന ഭവനത്തിന് ശിലാസ്ഥാപനം രാവിലെ 9.00 മണിക്ക് ശാന്തിഗിരി ആശ്രമം മലപ്പറം ഏരിയ ഹെഡ് സ്വാമി ജനപുഷ്പന്‍ ജ്ഞാനതപസ്വി നിര്‍വ്വഹിക്കും.

തിരിതെളിക്കല്‍ : കോഴിക്കോട് വെസ്റ്റ് ഹില്‍ പത്മജത്തില്‍ റ്റി.എന്‍. ഭാസ്കരന്റെ ഭവനത്തില്‍ തിരിതെളിക്കല്‍ ചടങ്ങ് നടക്കുന്നു രാവിലെ 11.30ന്. സ്വാമി വന്ദനരൂപന്‍ ജ്ഞാനതപസ്വി തിരിതെളിക്കല്‍ കര്‍മ്മം നിര്‍വ്വഹിക്കും.

യാമപ്രാര്‍ത്ഥന : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടന്നുവരുന്ന യാമപ്രാര്‍ത്ഥനയില്‍ ഇന്ന് തിരുവനന്തപുരം (റൂറല്‍) ഏരിയയിലെ ലക്ഷ്മിപുരം, ജനസേവികപുരം എന്നീ യൂണിറ്റുകളിലെ ഭക്തരായിരിക്കും പങ്കെടുക്കുക.

ശാന്തിഗിരി വെല്‍നസില്‍ ഇന്ന് : രാവിലെ9മണിമുതൽ5മണിവരെ

  • ഡോ. അഖില ജെ.എസ്., ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ് Phone: 99951 58182

Related Articles

Back to top button