KeralaLatestThiruvananthapuram

വാമനപുരം നിയോജക മണ്ഡലം MLA DKമുരളി തന്റെ മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണ പദ്ധതി വിശദമാക്കുന്നു

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട്: വാമനപുരം നിയോജക മണ്ഡലം MLA DKമുരളി
തന്റെ മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണ പദ്ധതി വിശദമാക്കുന്നു

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം വാമനപുരം നിയോജകമണ്ഡലത്തിലെ 11ഗ്രാമീണ റോഡുകൾ കൂടി പുനരുദ്ധരിക്കുന്നതിന്
2.1 കോടി രൂപ അനുവദിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് ഭരണാനുമതി നൽകി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ വരുന്നതും എന്നാൽ റീബിൽഡ് കേരളാ ഇനിഷ്യേറ്റീവിൽ ഉൾപ്പെടാത്തതുമായ റോഡുകളുടെ പുനരുദ്ധാരണത്തിനാണ് ഭരണാനുമതി ലഭിച്ചത്.
ശുപാർശ ചെയ്ത പ്രകാരമുള്ള പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്.
പ്രവർത്തിയുടെ പ്രാദേശികതല മേൽനോട്ടത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനതല കമ്മിറ്റി രൂപീകരിക്കും.
കൂടാതെ ജില്ലാ തലത്തിലെ എൻജിനീയർമാരെ ഉൾപ്പെടുത്തി സാങ്കേതിക സമിതിയും ഉണ്ടാകും.

#ആനാട്_ഗ്രാമപഞ്ചായത്ത്

1.കീഴ്ക്കോട്ട് മൂഴി -വെമ്പ് റോഡ് -25 ലക്ഷം.
2.വട്ടറത്തല-കല്ലിയോട് റോഡ് – 15 ലക്ഷം.

#കല്ലറ_ഗ്രാമപഞ്ചായത്ത്
താപസഗിര-കല്ലറ റോഡ് -30 ലക്ഷം.

#നന്ദിയോട്_ഗ്രാമപഞ്ചായത്ത്
കുറുപുഴ- മരുതുംമൂട് റോഡ് – 50 ലക്ഷം

#നെല്ലനാട്_ഗ്രാമപഞ്ചായത്ത്
മൈവള്ളിക്കോണം- വെട്ടുവിള
റോഡ് 15 ലക്ഷം.

#പനവൂർ_ഗ്രാമപഞ്ചായത്ത്
പേരയം-ആർ.എസ് പുരം റോഡ് 15 ലക്ഷം.

#പെരിങ്ങമ്മല_ഗ്രാമപഞ്ചായത്ത്

1.ദൈവപ്പുര- മലമാരി റോഡ് 15 ലക്ഷം.
2. വേങ്കൊല്ല- ശാസ്താംനട റോഡിൽ
നിന്നും പോട്ടോമാവ് സാംസ്കാരികനിലയം വരെയുള്ള റോഡ് 15 ലക്ഷം.

#പുല്ലമ്പാറ_ഗ്രാമപഞ്ചായത്ത്

1.പാണയം കിളിത്തട്ട് റോഡ് 10 ലക്ഷം
2. പട്ടത്താനം- ധൂളിക്കുന്ന് റോഡ് 10 ലക്ഷം.

#വാമനപുരം_ഗ്രാമപഞ്ചായത്ത്

1.ആനാകുടി ഏല – ഇളങ്ങല്ലൂർ
റോഡ് 15 ലക്ഷം.

ഈ പദ്ധതി പ്രകാരം തന്നെ ആദ്യഘട്ടത്തിൽ വാമനപുരം നിയോജക മണ്ഡലത്തിൽ തന്നെ 14 പ്രവർത്തികൾക്കായി 5.63 കോടി രൂപ അനുവദിച്ചിരുന്നു.
ടി പ്രവർത്തികൾക്ക് പുറമേയാണ് ഇപ്പോൾ 11 പ്രവർത്തികൾക്കായി 2.10 കോടി രൂപ കൂടി അനുവദിച്ചത്. ആദ്യഘട്ടത്തിൽ അനുവദിച്ച പ്രവർത്തികളിൽ ഭൂരിഭാഗവും ടെൻഡർ ചെയ്തു കഴിഞ്ഞു. പ്രവർത്തികൾ പൂർത്തിയാകുന്നതോടെ മണ്ഡലത്തിലെ ബഹുഭൂരിപക്ഷം ഗ്രാമീണ റോഡുകളും നല്ല രീതിയിൽ ഗതാഗത യോഗ്യമാക്കാൻ കഴിയും.

Related Articles

Back to top button