IndiaLatest

ജപ്പാനില്‍ ടാഗോര്‍ പ്രതിമ അനാച്ഛാദനം ചെയ്‌ത് വി.മുരളീധരൻ

“Manju”

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ജപ്പാൻ ക്യോട്ടോയിലെ ഒതാനി യൂണിവേഴ്സിറ്റിയില്‍ രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമ അനാച്ഛാദനം ചെയ്‌തു. ബുദ്ധമത പഠനത്തിന് ഊന്നല്‍ നല്‍കുന്ന യൂണിവേഴ്‌സിറ്റിയില്‍ ടാഗോറിന്റെ സന്ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു അനാച്ഛാദനം.

മുരളീധരൻ ക്യോട്ടോ മേയറുമായി കൂടിക്കാഴ്‌ച നടത്തി. യുനെസ്‌കോ ലോക പൈതൃക പട്ടികയിലുള്ള കിയോമിസു-ദേര ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തി. കഴിഞ്ഞ ദിവസം ജപ്പാൻ വിദേശകാര്യ സഹമന്ത്രി ഹൊറി ഐവാവോ, സാമ്പത്തിക, വ്യാപാര, വ്യവസായ ഉപമന്ത്രി ഇഷി ടാക്കുവു എന്നിവരുമായി കൂടിക്കാഴ‌്ച നടത്തിയിരുന്നു.

Related Articles

Back to top button