ErnakulamKeralaLatest

കേരള ടൂറിസം സ്മാര്‍ട്ട് ആകാന്‍ മോദി സര്‍ക്കാരിന്റെ ഇടപെടല്‍

“Manju”

കൊച്ചി: കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചി ടൂറിസം രംഗത്ത് സ്മാര്‍ട്ട് ആകാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് 36.17 കോടി രൂപയെന്ന് വിവരാവകാശ രേഖ. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം നല്‍കിയ മറുപടി പ്രകാരം ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 2016-17 മുതല്‍ 2019-20 വരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് 36.17 കോടി രൂപയെന്ന് വ്യക്തം.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് വിഭാഗം ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് കേന്ദ്ര ഏജന്‍സികള്‍ക്ക് ഫണ്ട് നല്‍കുന്ന പദ്ധതിയിലാണ് കൊച്ചിയെ ഉള്‍പ്പെടുത്തിയത്. അഞ്ച് പദ്ധതികള്‍ക്കാണ് കേന്ദ്രം തുക അനുവദിച്ചത്. ഇതില്‍ ഏറ്റവും അധികം തുക അനുവദിച്ചത് എറണാകുളം വാര്‍ഫിലെ ബെര്‍ത്തുകളുടെ നവീകരണത്തിനു വേണ്ടിയാണ്. 2016-17 ല്‍ 21.41 കോടി രൂപയ്ക്ക് അനുമതി നല്‍കിയതില്‍ 19.12 കോടി രൂപ ഇതിനോടകം വിതരണം ചെയ്‌തു. പദ്ധതി പൂര്‍ത്തിയായി, ഉദ്ഘാടനത്തിന് തയ്യാറെടുക്കുകയാണ്.

ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു പദ്ധതിയാണ് വില്ലിങ്ടണ്‍ ദ്വീപിലെ നടപ്പാതയുടെ വികസന പദ്ധതി. ഇതിനായി കേന്ദ്രം അനുവദിച്ചത് 9.01 കോടി രൂപ. പദ്ധതിയുടെ പ്രവര്‍ത്തനത്തിനായി ഇതില്‍ 7.20 കോടി രൂപ നല്‍കി കഴിഞ്ഞു. പദ്ധതി ഏകദേശം പൂര്‍ത്തിയായി. സുരക്ഷാ ക്യാബിന്റെ സംഭരണം പോലെ ചില ചെറിയ പണികള്‍ മാത്രം അവശേഷിക്കുന്നു. കേന്ദ്രം ഫണ്ട് നല്‍കിയ മറ്റ് പദ്ധതികള്‍ എന്തൊക്കെയെന്ന് നോക്കാം:

* കൊച്ചിന്‍ പോര്‍ട്ട് ക്രൂയിസ് ടെര്‍മിനലിന്റെ വികസനത്തിന് 96.62 ലക്ഷം നല്‍കി. 2018-19 ല്‍ 1.20 കോടി രൂപയ്ക്ക് അനുമതി നല്‍കി. പ്രധാന പണികള്‍ എല്ലാം പൂര്‍ത്തിയായി. കമ്ബ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും, ബാഗേജ് ട്രോളികളും അറേബ്യന്‍ മോഡല്‍ മേലാപ്പ് തുടങ്ങിയവയുടെ സംഭരണമാണ് ഇനി ശേഷിക്കുന്നത്.

* കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ നടപ്പാതയില്‍ ടൂറിസം സൗകര്യങ്ങള്‍ അധികമായി ഒരുക്കുന്നതിന് 3.73 കോടി നല്‍കി കഴിഞ്ഞു, 80 ശതമാനമാണ് നിര്‍മ്മാണ പുരോഗതിയും ഫണ്ട് വിനിയോഗവും. 2018-19 ല്‍ 4.66 കോടി രൂപ വകയിരുത്തി. പ്രധാന ജോലികളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. ഇരിപ്പിടം ക്രമീകരണങ്ങള്‍, സൈനേജ് മുതലായവയാണ് ശേഷിക്കുന്നത്. ജൂണില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

* കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ടെര്‍മിനലില്‍ കൂടുതല്‍ അടിസ്ഥാന വികസന സൗകര്യം ഒരുക്കാന്‍ 5.14 കോടി രൂപ വിതരണം ചെയ്‌തു. 2019-20 ല്‍ 10.29 കോടി രൂപ വകയിരുത്തി. ശാരീരിക സുരക്ഷ ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവയുടെ സംഭരണം പുരോഗമിക്കുന്നു. പാര്‍ക്കിംഗ് ഏരിയയുടെ വികസനം ഉള്‍പ്പെടെയുള്ള സിവില്‍ വര്‍ക്ക് ജോലികള്‍ പുരോഗമിക്കുന്നു.

Related Articles

Back to top button