KeralaLatestThiruvananthapuram

സ്‌റ്റേറ്റ് കോവിഡ് ഔട്ട്‌ബ്രേക്ക് കണ്‍ട്രോള്‍ സെല്ലിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

“Manju”

എസ്. സേതുനാഥ്

ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: കോവിഡ്-19 വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്റ്റേറ്റ് കോവിഡ് ഔട്ട്‌ബ്രേക്ക് കണ്‍ട്രോള്‍ സെല്ലിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ബോധവല്‍ക്കരണവും പരിശീല പരിപാടികളും കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കുന്നതാണ്. ട്രെയിനിംഗ് നീഡ് അസസ്‌മെന്റ്, ഫീഡ്ബാക്ക് ആന്റ് ഇവാലുവേഷന്‍ ഓഫ് ട്രെയിനിംഗ്, ഡെയ്‌ലി കോളം എന്‍ഗേജ്‌മെന്റ് എന്നിങ്ങനെ വളരെ ചിട്ടയായും ദീര്‍ഘ വീക്ഷണത്തോടെയുമാണ് സ്‌റ്റേറ്റ് കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ജില്ലകളിലെ കോവിഡ് പ്രതിരോധ വോളണ്ടിയര്‍മാര്‍ക്കായുള്ള പ്രത്യേക പാഠ്യപദ്ധതി തയ്യാറാക്കി വരികയാണ്. ദീര്‍ഘകാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനുള്ള പരിശീലനം വിവിധ വകുപ്പുകള്‍ക്ക് നല്‍കാനും പദ്ധതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പല ഘട്ടങ്ങളിലായാണ് കോവിഡ് കണ്‍ട്രോള്‍ സെല്‍ കോവിഡ് പ്രതിരോധത്തിന് പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. ഒന്നാം ഘട്ടത്തില്‍ പ്രധാനമായും ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനുതകുന്ന വീഡിയോകള്‍, നവമാധ്യമങ്ങള്‍ക്കായുള്ള ഡിജിറ്റല്‍ പോസ്റ്ററുകള്‍ എന്നിവ തയ്യാറാക്കി. ആരോഗ്യ വകുപ്പിലെയും പോലീസ്, റവന്യു, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെയും ജീവനക്കാരെയും ആരോഗ്യ വോളണ്ടിയര്‍മാരെയും പൊതുജനങ്ങളെയും ബോധവല്‍ക്കരിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള പാഠ്യപദ്ധതി രൂപകല്‍പന ചെയ്യുകയും അവര്‍ക്കായി സംസ്ഥാന തലത്തില്‍ പരിശീലനം നല്‍കുകയും ചെയ്തു. വിദഗ്ധരുടെ സഹായത്തോടെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷണല്‍ പ്രൊസീജറുകള്‍, പൊതുജനങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ തുടങ്ങിയവ തയ്യാറാക്കി.

രണ്ടാം ഘട്ടത്തില്‍ സി-ഡിറ്റിന്റെ സഹായത്തോടെ ലൈവ് ഓണ്‍ലൈന്‍ സ്ട്രീമിംഗ്, സെല്‍ഫ് പെയ്‌സ്ഡ് ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം എന്നിവ നടപ്പിലാക്കി. ഇതിന്റെ ഭാഗമായി 30 ടൂള്‍ കിറ്റുകള്‍ തയ്യാറാക്കുകയും വിവിധ വിഭാഗം ജീവനക്കാരുടെ പരിശീലനങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തു.

കോവിഡ് ഐ.സി.യു, കോവിഡ് ബ്രിഗേഡ്, നോണ്‍ കോവിഡ് എന്നിവയുടെ പരിശീലനങ്ങള്‍ക്കും കപ്പാസിറ്റി ബില്‍ഡിംഗിനും ഓണ്‍ലൈന്‍ പാര്‍ട്ടിസിപ്പേറ്ററി മെത്തേഡ് ഏറെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞു. സംസ്ഥാന, ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ക്കും സംസ്ഥാന, ജില്ലാതല വാര്‍ റൂമുകളിലെ ഓഫീസര്‍മാര്‍ക്കും യഥാസമയം നിര്‍ദ്ദേശവും പരിശീലനവും നല്‍കി. വിവിധ ഡാഷ് ബോര്‍ഡുകളുടെ ദൈനംദിന അവലോകനത്തില്‍ കണ്‍ട്രോള്‍ റൂമുകളെ സഹായിക്കുകയും ചെയ്യുന്നു. യു ട്യൂബ് ചാനലിലൂടെ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും അതാതു സമയം ബോധവല്‍ക്കരണവും പരിശീലനവും നല്‍കി വരുന്നു. ദിശ കോള്‍ സെന്റര്‍, ജില്ലാ കോള്‍ സെന്ററുകള്‍, ഇ-സഞ്ജീവനി എന്നിവയ്ക്കുള്ള പിന്തുണയും ഫലപ്രദമായി നല്‍കി വരുന്നുണ്ട്.

Related Articles

Back to top button