KeralaLatestThiruvananthapuram

കുട്ടികള്‍ക്കെതിരെയുള്ള പീഡനം; വ്യത്യസ്തമായ നിയമം പാസാക്കി ക്വീന്‍സ്ലാന്റ്

“Manju”

സിന്ധുമോള്‍ ആര്‍
ക്വീന്‍സ്ലാന്റ്: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനം തടയുന്നതിന് പുതിയ നിയമവുമായി ക്വീന്‍സ്ലാന്റ്. ലൈംഗിക അതിക്രമം അടങ്ങുന്ന കുമ്പസാര രഹസ്യം വൈദികര്‍ പോലീസില്‍ അറിയിക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്. കുറ്റകൃത്യം അടങ്ങുന്ന കുമ്പസാര രഹസ്യം മറച്ചുവെക്കുന്ന വൈദികരെ മൂന്ന് വര്‍ഷം വരെ തടവിന് ശിക്ഷിക്കാമെന്നും നിയമത്തില്‍ പറയുന്നു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനാണ് പുതിയ നീക്കം. ‘കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിന്റെ ഭാഗമായി ഇനിമുതല്‍ കത്തോലിക്കാ വൈദികര്‍ക്ക് കുമ്പസാര രഹസ്യം വെളിപ്പെടുത്തേണ്ടി വരും. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കാര്യത്തില്‍ കുമ്പസാരത്തിന്റെ പവിത്രത ആയുധമാക്കേണ്ടതില്ലെന്നും’ നിയമം വ്യക്തമാക്കുന്നു. ‘ദുര്‍ബലരായ കുട്ടികള്‍ക്ക് നിയമം മൂലം സംരക്ഷണം നല്‍കുന്നതിന് ഈ നിയമം സഹായകരമാകുമെന്ന്’ ക്വീന്‍സ്ലാന്റ് നിയമ മന്ത്രി മാര്‍ക്ക് റയാന്‍ പറഞ്ഞു.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം റിപ്പോര്‍ട്ട് ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം സമൂഹത്തിലെ എല്ലാവര്‍ക്കും ഉണ്ടെന്നും അദ്ദേഹം പറയുന്നു. മുമ്പ് കുട്ടികളെ ദുരുപയോഗിച്ച കാര്യമാണെങ്കില്‍ പോലും വൈദികര്‍ ഇക്കാര്യം പോലീസില്‍ അറിയിക്കണം. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് എല്ലാവരുടേയും ഉത്തരവാദിത്വമാണെന്നും റയാന്‍ പറഞ്ഞു. എന്നാല്‍ ഈ നിയമം അനുസരിക്കുന്നതിനു മുമ്പ് ജയിലില്‍ പോകുമെന്നാണ് കത്തോലിക്കാ ബിഷപ്പുമാരുടെ നിലപാട് എന്ന് എംപി സ്റ്റീഫന്‍ ആന്‍ഡ്രൂസ് പറഞ്ഞു. പ്രതിപക്ഷം നിയമത്തെ അനുകൂലിച്ചെങ്കിലും സ്റ്റീഫന്‍ മാത്രമാണ് എതിര്‍പ്പ് അറിയിച്ചത്.

Related Articles

Back to top button