India

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി

“Manju”

ന്യൂഡൽഹി: കർഷകരുടെ ഭൂമി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സമിത്വ പദ്ധതി പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതി രാജ്യവ്യാപകമായി നടപ്പിലാക്കി വരികയാണ്. രാജ്യത്തെ കർഷകരുടെ ഭൂമി സംരക്ഷിക്കുന്നതിന് ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ 12,000 ഗ്രാമങ്ങളിൽ ഇതിനോടകം തന്നെ ഡ്രോൺ സർവ്വെ നടന്നു കഴിഞ്ഞു. ഇതിൽ രണ്ട് ലക്ഷം കുടുംബങ്ങൾക്ക് രേഖകൾ ലഭിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. കാർഷിക നിയമങ്ങൾ നടപ്പാക്കിയാൽ കർഷകരുടെ ഭൂമി സ്വകാര്യ കമ്പനികൾ തട്ടിയെടുക്കുമെന്ന വ്യാജ പ്രചാരണങ്ങൾ നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

രാജ്യത്തെ ഓരോ പൗരന്റെയും പുരോഗതിയും സ്വയംപര്യാപ്തതയുമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കാർഷിക നിയമങ്ങൾ ചെറുകിട കർഷകർക്കാണ് ഏറ്റവും അധികം പ്രയോജനം ചെയ്യുക. രാഷ്ട്രീയ താത്പ്പര്യം മുൻനിർത്തി കാർഷിക നിയമങ്ങളെക്കുറിച്ച് ചിലർ വ്യാജപ്രചാരണങ്ങൾ നടത്തുന്നുണ്ടെന്നും പ്രതിപക്ഷത്തെ പരോക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു.

 

Related Articles

Back to top button