IndiaLatest

ഉത്തരാഖണ്ഡില്‍ മഴക്കെടുതി; മരണം 5 ആയി

“Manju”

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ നേപാളില്‍ നിന്നുള്ള മൂന്ന് തൊഴിലാളികള്‍ ഉള്‍പെടെ അഞ്ചുപേരാണ് ഇതുവരെ മരണപ്പെട്ടത്. സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി മഴ തുടരുകയാണ്. മലയോര മേഖലയില്‍ സ്ഥിതി രൂക്ഷമാണ്. പലയിടത്തും റോഡുകളും കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നു. പുഴകള്‍ നിറഞ്ഞൊഴുകുന്ന സാഹചര്യമാണ്.

പൗരി ജില്ലയിലെ ലാന്‍സ്ഡൗണിനടുത്ത് തൊഴിലാളികള്‍ താമസിക്കുന്ന വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണാണ് മൂന്നുപേര്‍ മരിച്ചത്. ചമ്പാവത്ത് ജില്ലയില്‍ വീട് തകര്‍ന്ന് മറ്റ് രണ്ട് പേര്‍ മരിച്ചു. ഇവിടെ ജലനിരപ്പ് ഉയര്‍ന്നതോടെ നിര്‍മ്മാണത്തിലിരുന്ന പാലം (ചല്‍ത്തി നദിക്ക് കുറുകെ) ഒലിച്ചുപോയി.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുമായി സംസാരിച്ച്‌ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. സ്ഥിതിഗതികള്‍ മുഖ്യമന്ത്രി മോദിയെ ധരിപ്പിക്കുകയും ഭരണകൂടം പൂര്‍ണ ജാഗ്രത പുലര്‍ത്തുകയാണെന്നും അറിയിച്ചു. സാഹചര്യം നേരിടാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി ധാമിക്ക് ഉറപ്പ് നല്‍കി.

Related Articles

Back to top button